“ഓ അല്ലെങ്കിലും മുത്തശ്ശിക്ക് ചേച്ചിയോട് മാത്രമേ സ്നേഹം ഉള്ളു നമ്മളൊക്കെ പുറംപോക്ക്…
ദേവിക രമാദേവിയെ നോക്കി വിഷമത്തോടെ പറഞ്ഞു..
“അതേടി നിങ്ങളെക്കാളൊക്കെ എനിക്ക് സ്‌നേഹം ഇവളോട് തന്നെയാ കാരണം എന്താണെന്നോ ഈ തറവാട്ടിലെ ആദ്യത്തെ പെൺകുട്ടിയ ഇവൾ, അതിന് ശേഷമാ നിയൊക്കെ ഉണ്ടായത്…..
അവളെ ചേർത്ത് നിർത്തി ദേവികയെ പുച്ഛിച്ചുകൊണ്ട് രമാദേവി പറഞ്ഞു…
“പിന്നെ നിനക്ക് ഇവളോട് കുറച്ച് ബഹുമാനം ഒക്കെ വേണം കേട്ടോ നിന്റെ ഏട്ടൻ സുദർശന്റെ ഭാര്യ ആവേണ്ടവളാ ഇവൾ അതായത് നിന്റെ ഏട്ടത്തി ആവേണ്ടവൾ, ആ ഒരു ബഹുമാനം നി കാണിക്കണം…
രമാദേവി അത് പറഞ്ഞതും അത്രനേരം സന്തോഷത്തോടെ നിന്ന അവളുടെ മുഖം വാടി,അവിടെ നിർവികരത തെളിഞ്ഞു..
“ചേച്ചി വാ ഇപ്പൊ തന്നെ ലേറ്റ് ആയി കലാക്ഷേത്രയിൽ പോവണ്ടേ..
അവളുടെ മുഖം വാടിയത് കണ്ടതും, അത് മനസ്സിലായത് പോലെ ദേവിക പറഞ്ഞു,.
രമാദേവിയോട് യാത്ര പറഞ്ഞു അവർ പുറത്തേക്ക് ഇറങ്ങി….
“ചേച്ചിക്ക് തുറന്ന് പറഞ്ഞൂടെ മുത്തശ്ശിയോട് സുദർശേട്ടനെ വിവാഹം കഴിക്കാൻ പറ്റില്ലാന്ന്
നടക്കുന്നതിനിടയിൽ ദേവിക അവളോട് ചോദിച്ചു….
അതിന് മറുപടി ആയി അവൾ ഒന്ന് ചിരിച്ചു, തോറ്റുപോയവളുടെ ചിരി,.
“ഞാൻ അങ്ങനെ പറഞ്ഞാലും നിന്റെ ഏട്ടൻ എന്നെ വെറുതെ വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദേവൂസെ?
ആ ചോദ്യത്തിന് ദേവികയുടെ കയ്യിൽ മറുപടി ഇല്ലായിരുന്നു,.
“എല്ലാം ശരി ആവും ചേച്ചി, ചേച്ചിക്ക് വേണ്ടി എവിടെയെങ്കിലും ഒരു രാജകുമാരൻ കാത്തിരിക്കുന്നുണ്ടാവും, സമയം ആവുമ്പോ ആളിങ്ങു വരും, അപ്പൊ കൂടെ പോയേക്കണം.
അവളെ നോക്കി ചിരിയോടെ തന്നെ ദേവിക പറഞ്ഞു…
“പിന്നെ ഒന്ന് പോയെടി, രാജകുമാരൻ അല്ല രാവണനാ വരാൻ പോകുന്നത് ?…..
ദേവികയെ നോക്കി തമാശയോടെ അവൾ പറഞ്ഞു….
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്