രമാദേവി അത് ചോദിച്ചതും ദേവിക തിരിഞ്ഞു നോക്കി, അപ്പോൾ തന്നെ രമാദേവിയും അങ്ങോട്ട് നോക്കി….
ദേവികയുടെ പുറകിൽ തലതാഴ്ത്തി ഒടുത്തിരിക്കുന്ന ദാവണി തുമ്പ് കൈകൊണ്ട് ഞെരുക്കി കളിക്കുന്ന പെൺകുട്ടിയെ കണ്ടതും രമാദേവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
“ആഹാ ഇതാരാ ഇത് ഇങ്ങു അടുത്തേക്ക് വന്നേ
ആ പെൺകുട്ടിയെ രമാദേവി അടുത്തേക്ക് വിളിച്ചു…
അവൾ മടിച്ചു മടിച്ചു രമാദേവിയുടെ അടുത്തേക്ക് നിന്നു, പുറകിലായി ദേവികയും.
“പനിയൊക്കെ മാറിയോ മോളെ…
അവളുടെ നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ട് നോക്കി വാത്സല്യത്തോടെ അവർ ചോദിച്ചു…
“മാറി മുത്തശ്ശി,
രാമദേവിയെ നോക്കി പുഞ്ചിരിയോടെ അവൾ പറഞ്ഞു…
“എന്താ എന്റെ കുട്ടിക്ക് പറയാൻ ഉള്ളത്
അവളുടെ തലയിൽ തലോടിക്കൊണ്ട് രാമദേവി ചോദിച്ചു.
“അത് പിന്നെ മുത്തശ്ശി പനി ആയത്കൊണ്ട് 2 ദിവസം dance ക്ലാസ്സിന് പോവാൻ പറ്റിയില്ലല്ലോ, ഇന്ന് തൊട്ട് ഞാൻ പൊക്കോട്ടെ
രമാദേവിയെ നോക്കി പ്രദീക്ഷയോടെ അവൾ ചോദിച്ചതും, അതിന് തടസം പറയാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.
“ശരി മോള് പോയിട്ട് വാ പക്ഷെ ഒറ്റയ്ക്ക് പോവണ്ട ഞാൻ ഡ്രൈവറോട് പറയാം കാറിൽ പോയാൽ മതി…
“Thank you മുത്തശ്ശി ഉമ്മ……….
അവൾ സന്തോഷത്തോടെ അവരുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു…
“നിന്റെ പൊന്നുമോളല്ലേടി
അവരും അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് പറഞ്ഞു..
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്