“അപ്പൊ വടികൊടുത്ത് അടി വാങ്ങിയതാ അല്ലെ, ദേ ദർശാ കേട്ടല്ലോ നിന്റെ വീട്ടുകാർ തന്നെയാണ് വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്, നി നിന്റെ വീട്ടുകാരോട് പോയി പറഞ്ഞു നേരയാക്ക് ആദ്യം, വാടി
രേഷ്മ അതും പറഞ്ഞു നടന്നു പിന്നിലായി ബാക്കി ഉള്ളവരും…..
“ടാ പണി കൊടുക്കണമെടാ അവളുമാർക്ക്, ഇത്ര അഹങ്കാരം പാടില്ല
ദർശന്റെ സുഹൃത്ത് അവനോടായി പറഞ്ഞു.
“പോടാ അവരെന്ത് ചെയ്തിട്ടാ ഞാൻ അവരോട് പകരം വീട്ടേണ്ടത്….
“അപ്പൊ നിന്റെ ഏട്ടന്മാരെ തല്ലിയതിന് നിനക്ക് ദേഷ്യം ഒന്നും ഇല്ലേ…
“എനിക്കെന്തിനാ ദേഷ്യം ഏട്ടന്മാരുടെ സ്വഭാവം അറിയാലോ, മൂത്തശ്ശിയുടെ വാക്കും കേട്ട് അവരുടെ കുടുബത്തോട് പകയും പ്രതികാരവും വെച്ച് നടക്കുകയാണ് , രണ്ടെണ്ണം കിട്ടിയാലെങ്കിലും നന്നാവുമെങ്കിൽ നന്നാവട്ടെ,.പക്ഷെ എനിക്ക് അയാളെ ഒന്ന് കാണണം…
“ആരെ?
“ശിവയുടെ ബ്രദറിനെ, കേട്ടറിവ് വെച്ച് അതൊരു പുലി ആവനാ സാധ്യത….
ദർശൻ കൂട്ടുകാരോട് പറഞ്ഞു…….
“ശിവ ടി ഞാൻ ഈ പറഞ്ഞതൊന്നും നി അഭിയേട്ടനോട് പോയി ചോദിക്കല്ല്?
ശിവയെ തോണ്ടി വിളിച്ചു ധന്യ പറഞ്ഞതും ശിവ അവളെ കൂർപ്പിച്ചു നോക്കി..
“ചോദിക്കണം ശിവ വീട്ടിൽ എത്തിയ അപ്പൊ തന്നെ ചോദിക്കണം..
നിത്യയെ പുച്ഛിച്ചുകൊണ്ട് സ്വപ്ന ശിവയോടായി പറഞ്ഞു…
“നിയൊക്കെ എന്റെ ശവം കണ്ടേ അടങ്ങു അല്ലെ, please ടി ഞാൻ എന്തുവേണമെങ്കിലും ചെയ്യാ, ഇവളെങ്ങാനം ഇത് അറിഞ്ഞുന്ന് അങ്ങേര് അറിഞ്ഞാൽ എന്നെ വല്ല തോട്ടിന്നും പെറുക്കി എടുക്കേണ്ടി വരും..
3 പേരെയും നോക്കി ദയനീയമായ സ്വരത്തിൽ ധന്യ പറഞ്ഞു.
“അങ്ങനെ ആണെങ്കിൽ ഇന്ന് ഉച്ചക്ക് കാന്റീനിൽ നിന്ന് ഞങ്ങൾക്കെല്ലാവര്ക്കും ബിരിയാണി നി വാങ്ങി തരണം….
ധന്യയെ ചൂണ്ടി രേഷ്മ പറഞ്ഞു….
“തരാം തരാം….
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്