“ഏ എപ്പോൾ?
ദർശൻ കുറച്ച് ആധിയോടെ സ്വപ്നയോട് ചോദിച്ചു
അവർ ഇന്നലെ രാത്രി നടന്നത് മുഴുവൻ ദർശനോട് പറഞ്ഞുകൊടുത്തു…
“ഇങ്ങനെ ഒക്കേ നടന്നോ ദേ ശിവ ഇതിനെല്ലാം കാരണം തന്റെ ബ്രദർ തന്നെയാ അയാളാണ് ആദ്യം ഹേമന്തേട്ടനെയും സുദർശേട്ടനെയും തല്ലിയത്,….
ശിവയെ നോക്കി ദർശൻ പറഞ്ഞു…
“നിന്റെ ഹേമന്തേട്ടനെ തല്ലിയത് അയാളുടെ കയ്യിലിരിപ്പ് കൊണ്ടാ ദേ ഇവളെ കയറി പിടിക്കാൻ നോക്കിട്ടാ അഭി അവനെ തല്ലിയത്…
രേഷ്മ ദർശനെ നോക്കി ചീറിക്കൊണ്ട് പറഞ്ഞു..
“അതിൽ തെറ്റ് ഹേമന്തേട്ടന്റെ ഭാഗത്ത് തന്നെയാ അതിന് ഞാൻ ക്ഷമ ചോദിക്കുന്നു, അപ്പൊ സുദർശേട്ടനെ തല്ലിയതോ?
“ദേ ദർശാ വെറുതെ ഇല്ലാത്തത് പറഞ്ഞുണ്ടാക്കല്ലേ അഭി ഹേമത്തിനെ മാത്രേ തല്ലിയിട്ടുള്ളു,അതും ഇവളെ ഉപദ്രവിച്ചത് കൊണ്ട്
സ്വപ്ന, പറഞ്ഞു
“ഓ അപ്പൊ ഞാൻ കള്ളം പറയുക ആണെന്നല്ലേ,3 മാസം bedrest പറഞ്ഞിരിക്കുകയാ ഏട്ടന് കാലിന്റെ മുട്ട് രണ്ടും അടിച്ചോടിച്ചിട്ടുണ്ട്, വെറുതെ എന്റേട്ടനെ തല്ലിയത്തിന് ഞങ്ങൾ നിങ്ങളെ വെറുതെ വിടും എന്ന് കരുതണ്ട……
“നി പോടാ ചെറുക്കാ നിന്റെ സുദർശേട്ടന് കിട്ടിയതേ അങ്ങേരുടെ കയ്യിലിരിപ്പ് കൊണ്ടാണ്, വെറുതെ പോയ അഭിയേട്ടന്റെ മെക്കിട്ട് കയറി പണി വാങ്ങിയതാ അയാള്…..
ദർശനെ പുച്ഛിച്ചുകൊണ്ട് ധന്യ പറഞ്ഞതും പെൺപടകൾ എല്ലാം അവളെ കാണ്ണുംമ്മിഴിച്ച് നോക്കി…
“ദൈവമേ പണിപാളിയാ, ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞു പോയല്ലോ…..
അവരുടെ നോട്ടം കണ്ടതും ധന്യ മനസ്സിൽ ചിന്തിച്ചു..
ആര്യൻ അന്ന് ഭീഷണി പെടുത്തിയത് കൊണ്ട് ധന്യ ദർശനെ തല്ലിയ കാര്യം ആരോടും പറഞ്ഞിരുന്നില്ല, കൊച്ചിന് ലേശം ഭയം ഇണ്ടേ ?
“ഓഹോ ഇത്ര നേരവും പറഞ്ഞത് സുദർശേട്ടനെ തല്ലിയില്ല എന്നാണല്ലോ ഇപ്പോ എന്തായി….
“ദർശാ സത്യമായും ഞങ്ങൾക്ക് ഈ കാര്യം അറിയില്ലായിരുന്നു, ടി പുല്ലേ എപ്പോഴാടി അഭി അയാളെ തല്ലിയത്…
ദർശനോടായി പറഞ്ഞു രേഷ്മ നിത്യയെ നോക്കി ദേഷ്യത്തോടെ ചോദിച്ചു……
എല്ലാവരുടെയും നോട്ടം തന്നിലാണെന്ന് കണ്ടതും, നിത്യ പേടിച്ച് അന്ന് നടന്നത് മുഴുവൻ വള്ളിപുള്ളി തെറ്റാതെ മുഴുവനായും പറഞ്ഞു കേൾപ്പിച്ചു…
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്