അച്യുതൻ വിശ്വനെ ഒന്ന് നോക്കി..
“ഞാൻ ഇവരോട് ഇതിനെപറ്റി ഒന്നും ഇത് വരെ പറഞ്ഞിട്ടില്ല…
വിശ്വൻ പറഞ്ഞതും ശിവയും ആര്യനും അഭിയും ഒന്ന് മുഖം ചുളിച്ചു…
“പണ്ട് എന്റെയൊക്കെ ചെറുപ്പത്തിൽ കിഴക്കേടത്ത്കാരും മേലെടത്ത്കാരും ഒരു കുടുംബം പോലെ ആണ് കഴിഞ്ഞിരുന്നത്, എന്റെ അമ്മയുടെ തറവാട് ആണ് മേലെടത്ത്, എനിക്ക് വിവാഹപ്രായം എത്തിയപ്പോൾ ഞാൻ പ്രണയിച്ച് വിവാഹം കഴിച്ചതാണ് സുലോചനയെ സുലോചന എന്റെ അച്ഛന്റെ പെങ്ങളുടെ മകളാണ്,. എന്നാൽ മേലെടത്തെ അന്നത്തെ കാരണവർ അമ്മയുടെ ചേട്ടന്റെ മകളായ രാമാദേവിക്ക് എന്നോട് ഉള്ള പ്രണയം എനിക്ക് അറിയില്ലായിരുന്നു, അവളും സുലോചനയും കൂട്ടുകാർകൂടി ആയിരുന്നു,. ഇടയ്ക്ക് ഇവരെ ഒരുമിച്ച് കാണുമ്പോൾ ഞാൻ നോക്കി നിൽക്കുവായിരുന്നു, എന്നാൽ ഞാൻ രാമാദേവിയെ ആണ് സ്നേഹിക്കുന്നത് എന്ന് അവൾ തെറ്റിദ്ധരിച്ചു.. മേലെടത്ത് വീട്ടുകാർ വിവാഹലോചനയും ആയി എന്റെ വീട്ടിൽ വന്നപ്പോഴാണ് ഞാൻ ആ കാര്യം അറിയുന്നത് തന്നെ എന്നാൽ അപ്പോഴേക്കും ഞാൻ എന്റെയും സുലോചനയുടെയും കാര്യം വീട്ടിൽ പറഞ്ഞിരുന്നു, എല്ലാവർക്കും അതിന് സമ്മതവും ആയിരുന്നു,, എന്നാൽ ഈ വിവരം അറിഞ്ഞ രാമാദേവിക്കും മേലെടത്ത്കാർക്കും ഞങ്ങളോട് പകയായി, ഞാൻ അവളെ ചതിച്ചതാണെന്ന് പോലും അവർ പറഞ്ഞുണ്ടാക്കി,. അന്ന് മുതൽ ഇരു തറവാട്ടുകാരും ശത്രുക്കൾ ആയിമാറി, പിന്നീട് എന്റെ വിവാഹം കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ അവളുടെയും വിവാഹം ആ തറവാട്ടിലെ കാര്യസ്ഥന്റെ മകനുമായി കഴിഞ്ഞു,. അവൾ അവിടുത്തെ ഒറ്റമകൾ ആയിരുന്നു,. ഞങ്ങളോടുള്ള പക അവൾ അവളുടെ മക്കൾക്കും പകർത്തികൊടുത്തു, അതിന്റെ പേരിൽ ഉള്ള യുദ്ധം ആണ് ഇന്നും നടക്കുന്നത്……
അച്യുതൻ പറഞ്ഞു നിർത്തി…..
“അപ്പൊ മുത്തശ്ശ ഈ രാമാദേവി മുത്തശ്ശി ഇപ്പോൾ?
ശിവ ചോദിച്ചു
“ഉണ്ട് മേലെടത്ത് തറവാട് ഇന്ന് ഭരിക്കുന്നത് അവളാണ്, പേരക്കുട്ടികളുടെ ഉള്ളിലും ഞങ്ങളോടുള്ള പക അവൾ വളർത്തി., അതിന്റെ ഭവിഷ്യത്ത് ആണ് നാല് വർഷം മുമ്പ് ഞങ്ങൾ അനുഭവിച്ചത്…..
“നാല് വർഷം മുമ്പ് എന്തുണ്ടായി?
അഭി ചോദിച്ചു
“പരസ്പരം ശത്രുക്കൾ ആവുന്നതിനു മുമ്പ് അമ്പലത്തിലെ ഉത്സവം ഇരു തറവാട്ടുകാരും കൂടി ഒരുമിച്ചു ആണ് നടത്തിയിരുന്നത്, എന്നാൽ അതിനു ശേഷം അവർ ഞങ്ങളോട് ഒന്നിച്ചു ഉത്സവം നടത്താൻ തയാറായില്ല,
അങ്ങനെ ആണ് നാട്ടുകാർ എല്ലാവരും കൂടി വർഷാ വർഷം ഇരു തറവാട്കളുടെയും പേര് എഴുതി നറുക്കെടുപ്പിലൂടെ ഉത്സവം നടത്താം എന്ന് തീരുമാനിച്ചത്,മേലെടത്ത്കാർക്കും അതിൽ എതിർപ്പ് ഇല്ലായിരുന്നു, പിന്നങ്ങോട്ട് അങ്ങനെ ആയിരുന്നു ഉത്സവം നടന്നത്, എന്നാൽ തുടർച്ചയായി 3 വർഷം ഞങ്ങൾക്ക് ഉത്സവം നടത്താൻ ഭാഗ്യം ലഭിച്ചു, എന്നാൽ അത് മേലെടത്ത്കാർക്ക് ഞങ്ങളോട് ഉള്ള പക വർധിപ്പിച്ചു, അങ്ങനെ 4 വർഷം മുമ്പ് ഉത്സവത്തിന് പുറത്ത് നിന്നും ആളെ ഇറക്കി അവർ ഒരു ലഹള തന്നെ സൃഷ്ടിച്ചു, ഇന്ന് വഴക്ക് ഉണ്ടാക്കിയ ജോൺസൺ ആയിരുന്നു അതിന് നേതൃത്വം നൽകിയത്, അന്ന് ഒരുപാട് പേർ മരണപെട്ടു,,. അന്ന് കൈലാസ് ആണ് ജോൺസണിനെതിരെ സാക്ഷി പറഞ്ഞു അവനെ ജയിലിൽ ആക്കിയത്, അതിന്റെ പ്രതികാരത്തിന് ആയിരിക്കും ഇന്ന് എന്റെ കുട്ടിയെ അവൻ…..
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്