എല്ലാവരും റൂമിൽ തന്നെ ഉണ്ടായിരുന്നു,…
കരിച്ചിൽ അടക്കാൻ പാടുപെടുന്ന ചിത്തുവിനെ ശിവയും, രേഷ്മയും, നിത്യയും, സ്വപ്നയും അവളുടെ കൂടെ തന്നെ നിന്ന് ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…
തറവാട്ടിൽ രാഹുൽ വിവരം അറിയിച്ചതിനെ തുടർന്ന് അവിടുന്ന് എല്ലാവരും കൂടി വന്നു…
തന്റെ മകന്റെ അവസ്ഥ കണ്ട് കാരഞ്ഞുനിലവിളിച്ച ഗിരിജയെ, സുഭദ്രയും മറ്റും കൂടി ആശ്വസിപ്പിച്ചു….
ദാസന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു, നിറഞ്ഞുവന്ന കണ്ണുനീർ അയാൾ ആരും കാണാതെ ഒപ്പി,.
“എന്താ മക്കളെ സംഭവിച്ചത്
അച്യുതൻ ആധിയോടെ എല്ലാവരോടും ചോദിച്ചു.
“അവനാ മുത്തശ്ശ ആ ജോൺസൺ
പിന്നെ അവിടെ നടന്നതെല്ലാം രാഹുൽ എല്ലാവരെയും പറഞ്ഞു കേൾപ്പിച്ചു.
ദാസനും മറ്റും നന്ദിയോടെ ആര്യനെ നോക്കിയതും അവൻ ആര്യൻ അതൊന്നും ശ്രദ്ധിക്കാതെ നിന്നു……
ആരും ഒന്നും സംസാരിക്കാതെ അവിടെ ഒരു നിശബ്ദത പരന്നു.
“ആരാണ് ഈ മേലെടത്ത്കാർ അവർക്ക് എന്തിനാണ് നമ്മുടെ കുടുബത്തോടെ ഇത്ര പക.
നിശബ്ദതയെ ബേധിച്ചു അച്യുതനെ നോക്കി ഗൗരവത്തോടെ ആര്യൻ ചോദിച്ചു….
ആ നിമിഷം എല്ലാവരുടെയും ശ്രദ്ധ ആര്യനിലേക്കും അച്യുതനിലേക്കും മാറി.
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്