⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

അഞ്ചുപേർ ഒരുമിച്ച് ആര്യന്റെ നേരെ വന്നതും,ആദ്യത്തവന്റെ പ്രാഹാരത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ അവൻ രണ്ടാമത് വന്നവന്റെ താടിയെല്ല് നോക്കി അടിച്ചു,. അപ്പോഴേക്കും പുറകിൽ നിന്ന് ഒരുത്തൻ വന്ന് അവനെ വരിഞ്ഞു മുറുക്കാൻ നോക്കിയതും തിരിഞ്ഞു നോക്കാതെ തന്നെ ആര്യൻ ഇടത്തെ കാല് കൊണ്ട് അയാളുടെ മുട്ടുകാലിൽ ഇടിച്ചു സമയം പാഴാക്കാതെ വലതു കൈമുട്ട് കൊണ്ട് അയാളുടെ മുഖത്തും തൊഴിച്ചു…

ആ സമയം മുന്നിൽ നിന്ന് ഒരുത്തൻ ആര്യന്റെ വയറിലായി കത്തി കൊണ്ട് കുത്താൻ നോക്കിയതും അവന്റെ കൈയ്യിൽ പിടിച്ചു കൈതിരിച്ചു കത്തി പിടിച്ചെടുത്ത് അവന്റെ ഇടത് കൈ തണ്ടയിൽ ആയി കുത്തിയിറക്കി…

 

 

 

“ഇവരിത് എവിടെ പോയി കിടക്കുവാ ഒരുപാട് നേരമായല്ലോ പോയിട്ട്

 

സ്വപ്ന പറഞ്ഞു…

 

“മനൂട്ടാ നമുക്കൊന്ന് പോയി നോക്കിയാലോ എനിക്ക് എന്തോ ഒരു bad feeling,…

 

ശിവ അഭിയോടായി പറഞ്ഞതും, അവനും മനസ്സിന് എന്തോ അസ്വസ്ഥത തോന്നി,..

 

അവസാനം എല്ലാവരും ഒരുമിച്ചു പാർക്കിങ്ങിലേക്ക് നടന്നു….

 

 

“അച്ചായാ അവൻ ആള് ചില്ലറക്കാരൻ അല്ല നമ്മളെ ആൾക്കാരെക്കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല…

 

ജോൺസണെ പിടിച്ചു നിത്തിച്ചതിൽ ഒരുത്തൻ അയാളോടായി പറഞ്ഞു…..

 

“പിന്നിൽനിന്ന് കുത്തെടാ

 

ആര്യനെ പകയോടെ നോക്കികൊണ്ട് ജോൺസൺ പറഞ്ഞു…

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.