⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

നിലത്തേക്ക് വീഴാൻ പോയ കൈലാസിനെ അവൻ വന്ന് താങ്ങി,….

 

“ആര്യൻ ?

 

കണ്ണുകൾ അടഞ്ഞു ബോധം പൂർണമായി മറയുന്നതിനുമുമ്പ് തന്നെ താങ്ങി നിര്ത്തിയവനെ കണ്ട് കൈലാസ് പതിയെ പറഞ്ഞു…

 

ബോധം മറഞ്ഞു കിടക്കുന്ന കൈലാസിനെ കാറിന്റെ ടയറിന്റെ ഭാഗത്തായി ചായ്ച്ചു കിടത്തി ആര്യൻ തനിക്ക് ചുറ്റും നിൽക്കുന്നവർക്ക് എതിരെ നിന്നു…

 

അവന്റെ മുഖത്ത് അപ്പോൾ ഇറകളെ വേട്ടയാടി പിടിക്കുന്ന വേട്ടക്കാരന്റെ ഭാവം ആയിരുന്നു..

 

അപ്പോഴേക്കും ചിലർ കാറിന്റെ ഉള്ളിലേക്ക് വീണുകിടക്കുന്ന ജോൺസണെ പുറത്ത് എത്തിച്ചിരുന്നു., അയാൾക്ക് കഴുത്തിനു നല്ല വേദന അനുഭവപ്പെട്ടു ശരീരത്തിൽ പല ഭാഗങ്ങളിൽ ചെറിയ മുറിവുകളും ഉണ്ടായിരുന്നു, കാലുകളും നിലത്ത് ഉറയ്ക്കുന്നുണ്ടായിരുന്നില്ല.

രണ്ടുത്തോളിലൂടെയും കൈചേർത്ത് രണ്ടുപേർ അയാളെ താങ്ങി നിർത്തി, അയാൾ ആ വേദനയിലും ദേഷ്യത്തോടെ ആര്യനെ നോക്കി…

 

ജോൺസണെ തന്നെ നോക്കി നിൽക്കുന്ന ആര്യന്റെ കഴുത്തിനു നേരെ ഒരുത്തൻ വടി വീശി, ജോസണെ തന്നെ നോക്കികൊണ്ട് ആര്യൻ തന്റെ വലതു കൈകൊണ്ട് ആ വടിയിൽ ശക്തിയിൽ പിടിച്ചു, അപ്പോഴേക്കും മറ്റൊരുവൻ ആര്യന്റെ തലനോക്കി വടിവീശീയത്തും, ശരവേഗത്തിൽ അവൻ ആദ്യം വീശിയവന്റെ മുട്ടുകാലിൽ തൊഴിച്ചുകൊണ്ട് ഒന്ന് കുനിഞ്ഞു, ആ നിമിഷം രണ്ടാമത് വീശിയവന്റെ പ്രഹരം ആദ്യം വീശിയവന്റെ തലയിൽ തന്നെ കൊണ്ടു,.

 

രണ്ടാമത് വീശിയവാൻ ഒന്ന് പകച്ചുനിന്ന സമയം ആര്യൻ അവന്റെ നെഞ്ചിലായി നല്ല പവറിൽ കൈകൊണ്ട് കുത്തി,, അവൻ പുറവകിലേക്ക് നിരങ്ങി നിരങ്ങി പോയി കാറിന്റെ ബോണറ്റിൽ അടിച്ചുനിന്നു,… വായയിൽ ചോരച്ചുവ അറിഞ്ഞ അവൻ ഒന്ന് ഓക്കാനിച്ചതും രക്തം അവന്റെ വായയിലൂടെ പുറത്തേക്ക് പോയി, നിൽക്കാൻ കഴിയാതെ അവൻ നിലത്തേക്ക് വീണു…

 

ഇതെല്ലാം ജോൺസൺ പകയോടെ നോക്കുന്നുണ്ടായിരുന്നു, എന്നാൽ ആര്യനെ അപ്പോൾ എതിരിടാനുള്ള ശേഷി അയാൾക്ക് ഇല്ലായിരുന്നു….

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.