കൈലാസ് പതിയെ നിലത്ത് നിന്ന് എഴുന്നേറ്റു,
അപ്പോൾ തന്നെ ജോൺസണിന്റെ കൂട്ടാളികളിൽ ഒരുവൻ അവനെ തല്ലാൻ നോക്കിയതും കൈലാസ് അവനെ തള്ളിമാറ്റി, അപ്പോഴേക്കും മറ്റൊരുവൻ വന്ന് കൈലാസിന്റെ കവിളിൽ ആയി അടിച്ചു,. ആ ഇടിയുടെ വേദന മാറുന്നതിനുമുമ്പേ മറ്റൊരുത്തൻ അവന്റെ പുറകിൽ നിന്ന് തൊഴിച്ചു, നിലത്തേക്ക് വീണ അവനെ എല്ലാവരും കൂടി ചവിട്ടിക്കൂട്ടി,.. കൈലാസ് നിലത്ത് കിടന്ന് പിടഞ്ഞു..
“ടാ മതിയെടാ പിള്ളേരെ അവനെ എനിക്ക് തന്നെ തീർക്കണം…
നിലത്ത് കിടക്കുന്ന കൈലാസിനു അരികിലേക്ക് വന്ന് ജോൺസൺ പറഞ്ഞു, രണ്ടുപേർ വന്ന് അവനെ മുട്ട് കുത്തി നിത്തിച്ചു….
കൈലാസിനു പാതിബോധം മാത്രേ ഉണ്ടായിരുന്നുള്ളു, ആ അവസ്ഥയിലും അവൻ കണ്ടിരുന്നു തന്റെ നേരെ ഒരു വാളും പിടിച്ചു നടന്നു വരുന്ന ജോൺസണെ…..
“നിന്റെ കുടുംബത്തിലെ ഏതോ ഒരു വരത്തൻ മേലെടത്തെ കുട്ടികളെ കയറി മേഞ്ഞു എന്ന് ഞാൻ അറിഞ്ഞു, നിന്റെ മരണം അവനും കൂടി ഉള്ള താക്കിത് ആണ്, ഇനി ഒരുത്തനും മേലെടത്ത്കാരെ എതിർത്ത് നിൽക്കാൻ പാടില്ല.
അതും പറഞ്ഞു ജോൺസൺ കൈലാസിന്റെ വയറിൽ കുത്താനായി വാൾ വീശി………
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പെട്ടന്നാണ് ജോൺസന്റെ കഴുത്തിന് ശക്തമായ ഒരു പ്രഹരം കാല് കൊണ്ട് ഏൽക്കുന്നത്, ജോൺസൺ തെറിച്ച് അവിടെ ഉണ്ടായിരുന്ന കാറുകളിൽ ഒന്നിന്റെ മുന്നിലെ ചില്ലു തകർത്ത് ഉള്ളിലേക്ക് തെറിച്ചുവീണു,കൈയ്യിലുണ്ടായിരുന്ന വാൾ പിടിവിട്ട് ദൂരേക്ക് വീണു,.അയാൾ അതിനുള്ളിൽ കിടന്ന് എഴുന്നേൽക്കാൻ ആവാതെ ഞെരങ്ങി…
ജോൺസണിന്റെ കൂട്ടാളികൾക്ക് ഒരുനിമിഷം ഒന്നും മനസ്സിലായില്ല അവർ എല്ലാവരും പരസ്പരം നോക്കി, എന്നാൽ അവർക്ക് ആരെയും കാണാൻ സാധിച്ചില്ല..
“ആാാാാ
ശബ്ദം കേട്ട് നോക്കുമ്പോൾ എല്ലാവരും കണ്ടത് കൈലാസിനെ പിടിച്ചു വെച്ചിരിക്കുന്ന ഒരുത്തൻ നിലത്ത് വീണ് പിടയുന്നത് ആണ്, പെട്ടന്ന് അവർ നോക്കി നിൽക്കെ കൈലാസിനെ പിടിച്ച മറ്റൊരുവൻ തെറിച്ചു നിലത്തേക്ക് വീണു….
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്