“അല്ല താൻ ഞങ്ങളോട് മിണ്ടാറ് പോലും ഇല്ലല്ലോ അഭിയും അതെ….
“കൈലാസ് ഏട്ടാ എനിക്ക് നിങ്ങളോട് ഒരു ദേഷ്യവും ഇല്ല എന്റെ character അങ്ങനെ ആണ്, അത് മാറ്റാൻ എനിക്ക് പറ്റില്ല, പിന്നെ അഭിമന്യുവിന്റെ കാര്യം അത് അവനോട് തന്നെ ചോദിക്കണം…..
കൈലാസിനെ നോക്കി ഗൗരവത്തോടെ ആര്യൻ പറഞ്ഞു…
അങ്ങനെ വെട്ടിത്തുറന്ന് പറഞ്ഞതിൽ കൈലാസിനു ആര്യനോട് മനസ്സിൽ കുറച്ച് അമർഷം തോന്നിയെങ്കിലും, അവന്റെ ഏട്ടാ എന്ന വിളിയിൽ തന്നെ ഏട്ടനായി അവൻ അംഗീകരിക്കുന്നുണ്ട് എന്ന് കൈലാസിനു മനസ്സിലായി….
പെട്ടന്ന് ആണ് ആര്യന് ഒരു ഫോൺ call വന്നത്,
“ഏട്ടൻ നടന്നോളു ഞാൻ വരാം കുറച്ച് urgent call ആണ്
ആര്യൻ അത് പറഞ്ഞതും ഒന്ന് തലയാട്ടികൊണ്ട് കൈലാസ് കാറിനു അടുത്തേക്ക് നടന്നു,.
കാറിന് അടുത്ത് എത്തിയതും കണ്ടത് കൈലാസിന്റെ കാറിന്റെ ബോണറ്റിൽ തല ചായ്ച്ചു കിടന്ന് സിഗരറ്റ് വലിക്കുന്ന ഒരു രൂപത്തെ ആണ്….
ഇരുട്ട് ആയത്കൊണ്ട് അവനു മുഖം വ്യക്തമായില്ല…
“ടോ കാറിന്റെ മുകളിലാണോ ഇരിക്കുന്നത് എഴുന്നേറ്റ് മാറടോ…
അയാളോടായി ദേഷ്യത്തോടെ കൈലാസ് പറഞ്ഞു…
കൈലാസിന്റെ ശബ്ദം കേട്ടതും ആ വ്യക്തി കിടന്നിടത്ത് നിന്ന് എഴുന്നേറ്റു….
അയാളുടെ മുഖം കണ്ടതും കൈലാസ് ഒന്ന് ഞെട്ടി അവനുള്ളിൽ ഭയം തോന്നി
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്