⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

സിനിമയിൽ കോമഡി scene വന്നതും രേഷ്മ നിർത്താതെ ചിരിച്ച് ആര്യന്റെ പുറത്ത് അടിച്ചു കൊണ്ട് പറഞ്ഞതും പറഞ്ഞു.

 

പെട്ടന്നാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം അവൾക്ക് ഉണ്ടായത് അവൾ പതിയെ തല ചെരിച്ചു നോക്കിയപ്പോൾ കണ്ടത് തന്നെ ഗൗരവത്തോടെ നോക്കുന്ന ആര്യനെ ആണ്.

 

“ചൊറി?

 

അതും പറഞ്ഞു മുഖം തിരിച്ചു അവൾ സിനിമയിൽ ശ്രദ്ധിച്ചു.

 

സിനിമ കഴിയാൻ ഏകദേശം 11 മണി ആയിരുന്നു…

 

എല്ലാവരും ഒരുമിച്ചു പുറത്തിറങ്ങി

 

“നിങ്ങൾ ഇവിടെ ഇരിക്ക് ഞങ്ങൾ പോയി കാർ എടുത്തിട്ടു വരാം വാ ആര്യാ

 

കൈലാസ് പറഞ്ഞതും ആര്യൻ അവനോടൊപ്പം പാർക്കിങ്ങിലേക്ക് നടന്നു. ബാക്കി ഉള്ളവർ അവിടെ തന്നെ നിന്നു.

 

“തനിക്ക് ഞങ്ങളോട് ഏതെങ്കിലും ദേഷ്യം ഉണ്ടോ ആര്യൻ

 

നടക്കുന്നതിനിടയിൽ കൈലാസ് ആര്യനോട് ചോദിച്ചു…

 

“എനിക്ക് എന്തിനാ നിങ്ങളോട് ദേഷ്യം

 

ആര്യൻ മുഖം ചുളിച്ചുകൊണ്ട് കൈലാസിനെ നോക്കി ചോദിച്ചു…

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.