ആൺപടകളും പെൺപടകളും ഒരുപോലെ ആര്യനെയും അഭിയേയും സൗഹൃദത്തിൽ ആക്കാൻ വേണ്ടി ശിവയോട് സഹായം ചോദിച്ചു, അവൾ ശ്രമിക്കാം എന്ന് ഉറപ്പും നൽകി….
വീട്ടിൽ തന്നെ നിന്നാൽ അഭിയെ വളക്കാൻ കഴിയില്ല എന്ന് മനസ്സിലായ നിത്യ പെട്ടിയും കിടക്കയും എടുത്ത് തറവാട്ടിലേക്ക് താമസം മാറി…..
എന്റെ കൂട്ടുകാരികളെ കാണാതെ എനിക്ക് ഉറക്ക് കിട്ടില്ല എന്ന ന്യായം പറഞ്ഞാണ് അവൾ വന്നതെങ്കിലും പെൺപടകൾക്ക് കാര്യം മനസ്സിലായത് കൊണ്ട് അവളുടെ വാദത്തേ അവർ പുച്ഛിച്ചു….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
?എന്റെ മാവും പൂത്തേ നിന്റെ മാവും പൂത്തേ
നമ്മുടെ മാവുകൾ… പൂത്തേ… പൂത്തേ…?
“ഓ ആ കാളരാഗം നിർത്തി നിന്നോട് പറഞ്ഞ പണി ചെയ്യടി……
തറവാട്ടിന്റെ പുറകിലെ മാവിൽ നിന്നും മാങ്ങ പറിക്കുവാണ് പെൺപടകൾ എല്ലാവരും,..
ധന്യ ആണ് മാങ്ങ പറിക്കാനായി മാവിന്റെ മുകളിൽ കയറിയത് ബാക്കി ഉള്ളവർ എല്ലാം അവൾ പറിക്കുന്ന മാങ്ങകൾ പെറുക്കി വെക്കുകയാണ്….
മാങ്ങ പറിക്കുന്നതിന്റെ ഇടയിൽ ധന്യ പാട്ട് പാടിയപ്പോൾ അത് സഹിക്കാനാവാതെ രേഷ്മ അവളോട് ദേഷ്യത്തിൽ പറഞ്ഞതാണ്….
“ഹലോ മാഡം മാങ്ങ വേണമെങ്കിൽ ഇതൊക്കെ സഹിച്ചേ പറ്റൂ, എല്ലാണ്ട് ഇങ്ങോട്ട് ചൊറിഞ്ഞാൽ ഞാൻ എന്റെ പാട് നോക്കി പോവും. ?
“മുത്തേ എന്റെ പൊന്നല്ലെടി ദോ ആ പഴുത്ത് കിടക്കുന്നത് ഒന്ന് പറിച്ചുതന്നെ എന്നിട്ട് നീ എത്ര പാട്ട് വേണമെങ്കിലും പാടിക്കോ…
തന്റെ ഗതികേട് ഓർത്ത് ഉള്ളിൽ വിഷമിച്ചു രേഷ്മ നിത്യയോട് പറഞ്ഞു……
“ഹ്മ്മ് അങ്ങനെ വഴിക്ക് വാ……
?കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ?
“നിന്റെ തന്ത
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്