⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

ആര്യൻ പോയതും ശിവയെ നോക്കി പറഞ്ഞതിന് ശേഷം അഭിയും പുറത്തേക്ക് പോയി…..

 

“ഈശ്വരാ ഇതിനെയൊക്കെ കെട്ടിച്ചിട്ട് എനിക്ക് ഈ ജന്മത്തിൽ കെട്ടാൻ പറ്റും എന്ന് തോന്നുന്നില്ലല്ലോ, രേഷ്മ, നിത്യ നിങ്ങളുടെ കാര്യം ഗദാ ഹുവാ…..

 

മോളിലേക്ക് നോക്കി ഒരു നിശ്വാസത്തോടെ ശിവ പറഞ്ഞു .

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

അന്ന് രാത്രി പെൺപടകൾ എല്ലാവരും ചിത്തുവിന്റെ മുറിയിൽ ആണ് കിടന്നത്.

 

പതിവുപോലെ അന്ന് രാവിലെ എല്ലാവരും ഒരുമിച്ച് തന്നെ കോളേജിലേക്ക് ഇറങ്ങി, ധന്യയുടെ വണ്ടി പെട്രോൾ അടിച്ചശേഷം സ്വപ്ന എടുത്തു……..

 

ദിവസങ്ങൾ കടന്നുപോയി അത്പോലെ അവരുടെ കോളേജ് days ഉം, സ്വപ്ന ദർശൻ അവളെ propose ചെയ്യുന്നതും നോക്കി ഇരിക്കുന്നു, അവനാണെങ്കിൽ അവരെ കാണുമ്പോ കാണുമ്പോ വെറുപ്പിച്ചു നടക്കുന്നു,. നിത്യയും, രേഷ്മയും അഭിയുടെയും ആര്യന്റെയും പിന്നാലെ തന്നെ ആണ്, അവരാണെങ്കിൽ ഇവരെ കാണുമ്പോൾ മുഖത്ത് ദേഷ്യം കാണിച്ചു നടക്കുന്നു,.പിന്നെ പുറകെ ശല്യം ചെയ്ത് വരാത്തത്കൊണ്ട് അവരും അത്ര കാര്യം ആക്കിയില്ല, ചിത്തുവിന്റെ അവസ്ഥയും മറിച്ചല്ല, രോഹിത് അവളെ നോക്കുക കൂടി ചെയ്യാത്തത്തിന്റെ വിഷമത്തിൽ ആണ് കുട്ടി………………

 

ആര്യനും അഭിയും തമ്മിലുള്ള വഴക്കിന്റെ കാരണം എല്ലാവരും ശിവയോട് ചോദിച്ചെങ്കിലും അതിനുള്ള സാഹചര്യം ഒത്തുവരാത്തത്തിനാൽ ശിവ പിന്നീട് പറയാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി…….

 

ഇതിനിടയിൽ കോളേജിൽ ഡിഗ്രി ഫസ്റ്റ് year ൽ ഹേമന്തിന്റെ സഹോദരി ദേവിക ചേർന്നു….

ദർശനെ പോലെ തന്നെ ഇവരെ കാണുമ്പോ പുച്ഛിച്ചു നടക്കൽ ആണ് അവളുടെയും ഹോബി, എന്നാൽ ഇതിനിടയിൽ ശിവയുമായി ഒരു അടുപ്പം അവൾ ഉണ്ടാക്കി എടുക്കാൻ ശ്രമിച്ചെങ്കിലും മറ്റു വാലുകൾ എപ്പോഴും അവളുടെ ഒപ്പം ഉള്ളത്കൊണ്ട് അത് നടന്നില്ല…

 

രേഷ്മയും, സ്വപ്നയും, അവരുടെ സഹോദരങ്ങളും തറവാട്ടിൽ തന്നെ താമസം ആക്കാൻ തീരുമാനിച്ചതിനാൽ രേവതിയും, സുമതിയും ഭർത്താക്കന്മാരും അവരുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി, എല്ലാ ആഴ്ചയും തറവാട്ടിൽ വരും എന്ന തീരുമാനത്തിൽ ആണ് വിശ്വൻ അവരെ പോവാൻ അനുവദിച്ചത്….

 

ആര്യനും അഭിയും ഇപ്പോഴും തറവാട്ടിൽ ആരുമായും അധികം കമ്പനി ആയിട്ടില്ല,. അതിൽ വിഷമം എല്ലാവർക്കും ഉണ്ട്…..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.