“എന്ത് set ആയ കാര്യം ആണ് ശിവൂട്ടാ പറയുന്നേ
ശിവ പറഞ്ഞു നിർത്തിയതും അങ്ങോട്ട് കടന്നുവന്ന ആര്യൻ ചോദിച്ചു….
ആര്യനെ കണ്ടതും അഭി മുഖം തിരിച്ചിരുന്നു…..
“ആ ആരൂട്ടാ വാ ഇവിടെ ഇരുന്നേ എനിക്ക് ഒരു കാര്യം പറയാനുണ്ട്….
ആര്യനെ അവളുടെ അടുത്തായി പിടിച്ചിരുത്തി അവൾ പറഞ്ഞു..
“മം എന്താ……..
“രേഷ്മയെ കുറിച്ച് നിന്റെ അഭിപ്രായം എന്താ?
“എനിക്ക് എന്ത് അഭിപ്രായം അവളെ കുറിച് ഒക്കെ ഞാൻ എന്തിനാ ചിന്തിക്കുന്നെ
ശിവയെ ഒന്ന് മുഖം ചുളിച്ചു നോക്കി ആര്യൻ പറഞ്ഞു…….
“ഓഹ് രണ്ടും കണക്കാണല്ലോ ഇവന്മാരെ ഞാനെങ്ങനെ അവളുമാർക്ക് set ആക്കികൊടുക്കും….
ശിവ അവർ കേൾക്കാതെ പതിയെ പിറുപിറുത്തു……
“ടി എന്താടി പിറുപിറുക്കുന്നെ എന്തേലും പറയാനുണ്ടെങ്കിൽ ഉറക്കെ പറ
ആര്യൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു….
“അത് പിന്നെ ആരൂട്ടാ രേഷ്മക്ക് ഇല്ലേ നിന്നോട് ചെറിയ ഒരു ഇഷ്ടം അതായത് പ്രേമം,നിനക്ക് അവളെ കെട്ടിക്കൂടെ
“ടി പെണ്ണെ നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതാ ഈ പ്രേമം കല്യാണം എന്നൊക്കെ പറഞ്ഞു എന്റെ അടുത്ത് വരരുതെന്ന് ഇനി മേലാൽ ഇത് പോലെ വല്ലതും പറഞ്ഞാൽ, അവൾക്ക് ഞാൻ കൊടുക്കുന്നുണ്ട് പ്രേമം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞു വരട്ടെ
ശിവയെ നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു ആര്യൻ എഴുന്നേറ്റ് വെട്ടിതിരിഞ്ഞു പുറത്തേക്ക് പോയി…
“അവൻ പറഞ്ഞതെ എനിക്കും പറയാനുള്ളൂ ആ നിത്യ അങ്ങനം ഇതും പറഞ്ഞു എന്റടുത്ത് വന്നാൽ എടുത്ത് വല്ല കൊക്കയിലും കളയും അവളെ…
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്