⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

അവൾ വീട്ടിലേക്ക് പോകുന്നത് ഒരു നിമിഷം നോക്കി നിന്ന ശേഷം അവനും തറവാട്ടിലേക്ക് തിരിച്ചു….

 

 

“അഭിയേട്ടാ ഉമ്മ ഉമ്മ you are the man of കരിങ്കൽ and കൊടുങ്കാറ്റ്, I love you so much…

 

തന്റെ റൂമിൽ എത്തി teddy bearനെയും കെട്ടിപിടിച്ചു അഭിയാണെന്ന് സങ്കല്പിച്ചു നിത്യ പറഞ്ഞു…..

 

“ഹോ എന്തോരു മനുഷ്യൻ ആടോ നിങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടായി നിങ്ങളെ, നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ മനുഷ്യാ…

 

Teddy bearനെ നെഞ്ചിലേക്ക് ആയി കിടത്തി കട്ടിലിലേക്ക് ചാരി ഇരുന്ന് അതിനെ നോക്കി അവൾ പറഞ്ഞു…..

 

അവനെ കുറിച്ച് ഒരുക്കുമ്പോഴെല്ലാം അവളുടെ മുഖം നാണം കൊണ്ടും ആരാധനകൊണ്ടും ചുവന്നു തുടുത്തു….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

“എന്റിശ്വരാ ഞാൻ വരുന്നതിന് ഇടയിൽ ഇവിടെ ഇത് എന്തൊക്കെയാ നടന്നത്

 

ചിത്തുവിന് രേഷ്മയുടെയും നിത്യയുടെയും പ്രണയത്തെ പറ്റിയും, നിത്യ ആര്യനെയും അഭിയും കണ്ട് ബോധം കേട്ട് വീണതും എല്ലാം പറഞ്ഞുകൊടുക്കുകയാണ് സ്വപ്നയും ശിവയും…..

 

എല്ലാവരും രണ്ടാമത്തെ നിലയിലെ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു.

 

“എന്നാലും എന്റെ രേഷ്മേച്ചി നിങ്ങക്കും നിത്യേച്ചിക്കും വേറെ ആൾക്കാരെ കിട്ടിയില്ലേ പ്രേമിക്കാൻ……

 

എല്ലാം കേട്ടകഴിഞ്ഞു ചിത്തു ചോദിച്ചു പോയി…

 

“അതെന്താടി എന്റെ ആങ്ങളമാർക്ക് കുഴപ്പം

 

ചിത്തുവിന്റെ ചോദ്യം കേട്ട് അവളെ ഒന്ന് കൂർപ്പിച്ചുനോക്കി ശിവ ചോദിച്ചു…

 

“അയ്യോ അങ്ങനെ അല്ല ശിവേച്ചി അവരുടെ റേഞ്ചിന് ഇവരൊന്നും പറ്റില്ല എന്ന് പറയുകയായിരുന്നു ?..

 

ഒരിളിയോടെ ചിത്തു ശിവയെ നോക്കി പറഞ്ഞു..

 

“ഡി കുട്ടിത്തീവാങ്കെ മര്യാതിക്ക് ഞങ്ങളെ സപ്പോർട്ട് ചെയ്ത് നിന്നാൽ നിനക്കും ഗുണം ഉണ്ടാവും ഇല്ലെങ്കിൽ സെൻജിടുവേൻ……

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.