അഭി കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി സുദർശന് മുന്നിലേക്ക് നിന്നു….
നിത്യ എന്താണ് നടക്കാൻ പോകുന്നത് എന്ന ആകാംഷയോടും ഭയത്തോടെയും കാറിൽ തന്നെ ഇരുന്ന് അഭിയെ തന്നെ നോക്കി…
“നീയാണല്ലേ കിഴക്കേടത്ത് വന്ന പുലിക്കുട്ടി, ടാ ചെറുക്കാ നീ അന്ന് തൊട്ടത് ഈ സുദർശന്റെ അനിയനെയാ, നീ ഇവിടുന്ന് രണ്ട് കാലിൽ തിരിച്ചുപോവില്ല…
അഭിക്ക് നേരെ അലറിക്കൊണ്ട് സുദർശൻ പറഞ്ഞു…
അഭി അതിന് മറുപടിയൊന്നും പറയാതെ കൈകൾ മാറിൽ കിണഞ്ഞു അവരെ തന്നെ നോക്കി ബോണറ്റിൽ ചാരി നിന്നു….
ആരെയും കൂസാതെയുള്ള അവന്റെ നിർത്തം കണ്ടതും. സുദർഷന് അവനോടുള്ള ദേഷ്യവും പകയും കൂടി……
“തല്ലി കൊല്ലടാ അവനെ
സുദർശൻ തന്റെ കൂട്ടാളികളിൽ ഒരുത്തനോട് പറഞ്ഞതും ഒരുവൻ കയ്യിൽ ഇരുമ്പ് വടിയുമായി അഭിയുടെ അടുത്തേക്ക് പോയി..
അയാൾ അഭിയുടെ അടുത്തെത്തി അവന്റെ നേരെ ഇരുമ്പ് വടി വീശിയതും അഭി അവന്റെ വലതു കൈ ഉയർത്തി അയാളുടെ ചെവിക്കല്ല് നോക്കി പവറിൽ ഒരു അടി അടിച്ചു…
ചുറ്റും ഉള്ളതെല്ലാം കറങ്ങുന്നത് പോലെ തോന്നി അയാൾക്ക്, ചെവിയിൽ കൂടി എന്തോ ഇഴയുന്ന പോലെ തോന്നി കൈ ഉയർത്തി ഒന്ന് തൊട്ട് നോക്കിയപ്പോൾ അയാളുടെ കയ്യിൽ രക്തം കണ്ടു., അയാൾ അഭിയെ ഒന്ന് നോക്കിക്കൊണ്ട് ഉർന്ന് നിലത്തേക്ക് വീണു….
സുദർശന്റെ കൂട്ടാളികൾ എല്ലാം ഒരു നിമിഷം ഒന്ന് പകച്ചു അപ്പോഴും സുദർശൻ അവനെ പകയോടെ നോക്കി നിന്നു…
പകപ്പ് മാറിയതും സുദർശന്റെ കൂട്ടാളികൾ അഞ്ചുപേരും ഒരുമിച്ച് അഭിയുടെ നേരെ വന്നു..
അഭി നിമിഷം പാഴാക്കാതെ അവരുടെ നേരെ ഓടി ആദ്യം വന്ന രണ്ട് പേരുടെയും നേരെ ഉയർന്നു ചാടികൊണ്ട് കൈകൾ ഉയർത്തി അവരുടെ കഴുത്തിൽ പിടി മിറുക്കിയ ശേഷം അവരെ പിന്നിലേക്ക് മറിച്ചിട്ടു അവിടുന്ന് ഒന്ന് ഉരുണ്ട് മലക്കം മറിഞ്ഞതിന് ശേഷം പിന്നീട് കയ്യിൽ വടിയുമായി വന്ന രണ്ടുപേരുടെ കൂമ്പ് നോക്കി ഇടിച്ചു ഇടിയുടെ ആഘാത്തിൽ അവരുടെ കയ്യിൽ നിന്ന് വടിയുടെ പിടി വിട്ടതും അതിൽ ഒരുത്തന്റെ വടി പിടിച്ചു അവരുടെ പിറകിൽ വന്ന അഞ്ചാമന്റെ കഴുത്ത് നോക്കി അടിച്ചു, ആയാളും നിലത്ത് വീണതും അഭി സുദർശന് മുന്നിലേക്ക് എത്തി.
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്