⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

കാറിൽ അഭിയോടൊപ്പം യാത്ര ചെയ്യുമ്പോൾ നിത്യ മനസ്സിൽ ചിന്തിച്ചു.

 

“Hello ഞാൻ നിത്യ സ്വപ്നയുടെ ചെറിയച്ഛന്റെ മകൻ ആണ്….

 

അവൾ തന്നെ ഒരു സംസാരത്തിന് തുടക്കമിട്ടു…

 

“അഭിമന്യു

 

അവൻ അതും പറഞ്ഞു ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധിച്ചു.

 

“ഹ്മ്മ് ഇയാളെ വളക്കാൻ ഞാൻ പാടുപെടും….

 

“അതെ ആ കവലയിൽ ഒന്ന് നിർത്താമോ എനിക്ക് കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ടായിരുന്നു….

 

കവല എത്തറായപ്പോൾ നിത്യ പറഞ്ഞു….

 

അഭി അവളെ ഒന്ന് നോക്കിയ ശേഷം അവിടെ ഒരു കടയ്ക്ക് മുന്നിലായി കാർ സൈഡ് ആക്കി നിർത്തി….

 

“പെട്ടന്ന് വരണം എനിക്ക് കുറച്ച് ദൃതി ഉണ്ട്…

 

അഭി കുറച്ചു പരുഷമായി പറഞ്ഞതും നിത്യ തലയാട്ടിക്കൊണ്ട് കാറിൽ നിന്ന് ഇറങ്ങി….

 

 

“സുദർശേട്ടാ അവനാണ് നമ്മുടെ ഹേമന്തിനെ തല്ലിയവൻ…

 

കാറിൽ ഇരിക്കുന്ന അഭിയെ ചൂണ്ടി കാണിച്ചുകൊണ്ട് അന്ന് അഭി തല്ലാതെ വിട്ട അഭിയുടെ കൂട്ടുകാരൻ ഒരു ഓപ്പൺ ജീപ്പിൽ ഇരിക്കുന്ന വ്യക്തിയോടായി പറഞ്ഞു,,, അയാളുടെ കൂടെ തന്നെ വേറെയും നാലഞ്ചു പേര് ഉണ്ടായിരുന്നു….

 

അയാൾ കാറിൽ ഇരിക്കുന്ന അഭിയെ ഒന്ന് നോക്കി അയാളുടെ ചുണ്ടിൽ പുച്ഛത്തിൽ ചാലിച്ച ഒരു ചിരി വിരിഞ്ഞു.

 

 

 

സാധനങ്ങൾ വാങ്ങി നിത്യ കാറിൽ കയറിയതും അഭി മുന്നോട്ട് എടുത്തു….

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.