⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

സ്വപ്നയെ അതിശയത്തോടെ നോക്കി ശിവ ചോദിച്ചു…

 

“ഇന്ന് നമ്മളോട് ഒടക്കാൻ വന്നില്ലേ ദർശൻ അവൻ തന്നെ…

 

“ഹേ അവനോ,

 

“ആ അവൻ തന്നെ അവനും ഇഷ്ടം ഒക്കെ തന്നെ ആണ് അത് ഇവക്കും അറിയാം, പക്ഷെ രണ്ടും പരസ്പരം പറഞ്ഞിട്ടില്ലന്നെ ഉള്ളു….

 

“അത് ഞാൻ എങ്ങനെ പറയാനാ വേണമെങ്കിൽ ആദ്യം അവൻ വന്ന് പറയട്ടെ, ചൊറിയൻ പുഴു,ഞങ്ങളെ കാണുമ്പോ ചൊറിഞ്ഞില്ലെങ്കിൽ അവനു ഉറക്ക് വരില്ല..

 

ഒരു നിമിഷം ദർശനെ ഓർത്ത് കൊണ്ട് സ്വപ്ന പറഞ്ഞു….

 

“എന്റെ ദൈവമേ എനിക്ക് ഇനി ഇതികൂടുതൽ താങ്ങാനുള്ള ശേഷി ഇല്ല

 

അതും പറഞ്ഞു ശിവ തളർന്ന് ബെഡിൽ ഇരുന്നു….

 

“ഡി വാടി വിശക്കുന്നു നമുക്ക് വല്ലതും കഴിക്കാം…

 

വയറുഴിഞ്ഞുകൊണ്ട് രേഷ്മ പറഞ്ഞതും എല്ലാവരും ഭക്ഷണം കഴിക്കാനായി പോയി…

 

 

“ശിവൂട്ടാ എത്ര നേരം ആയി wait ചെയ്യുന്നു വിശക്കുന്നില്ലേ നിനക്ക്, വാ കഴിക്കാം

 

താഴെ എത്തിയതും ആര്യൻ ശിവയോട് ആയി പറഞ്ഞു.

 

പതിവുപോലെ ആര്യനും അഭിയും ശിവയുടെ ഇടവും വലവും ബാക്കി മൂന്നുപേരും അവർക്ക് ഓപ്പോസിറ്റും ആയി ഇരുന്നു.ബാക്കി മുതിർന്നവർ എല്ലാം ആദ്യമേ കഴിച്ചിരുന്നു.

 

ഭക്ഷണം കഴിക്കുമ്പോ രേഷ്മ ആര്യനെയും നിത്യ അഭിയേയും ഇടം കണ്ണിട്ട് നോക്കി, എന്നാൽ അത് അവർ അറിഞ്ഞതുപോലും ഇല്ല

 

അവർ രണ്ടുപേരോടും അപ്പോൾ ശിവ കോളേജിലെ വിശേഷങ്ങൾ പറയുമായിരുന്നു, രണ്ടുപേരും ശ്രദ്ധയോടെ അത് കേട്ടിരുന്നു…..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.