⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

രേഷ്മ പറഞ്ഞതും എല്ലാവരും എന്താ എന്ന അർത്ഥത്തിൽ അവളെ നോക്കി….

 

“എനിക്കും ഇഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യവും ഉണ്ട് ?

 

“ആരെ എന്റെ അഭിയേട്ടനെയോ

 

“അല്ലെടി പുല്ലേ ആര്യനെ ?

 

“ദൈവമേ ഇവളുമാരൊക്കെ ഇത് എന്ത് ഭാവിച്ചാ..

 

രേഷ്മ പറഞ്ഞത് കേട്ടതും സ്വപ്ന നെഞ്ചത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു….

 

“എന്താ ശിവ നിനക്ക് എതിർപ്പ് വല്ലതും ഉണ്ടോ ?.

 

രണ്ടു കയ്യും ഇടുപ്പിൽകുത്തി ശിവയെ കൂർപിച്ചുനോക്കിക്കൊണ്ട് രേഷ്മ ചോദിച്ചു…..

 

“ഇവളോട് പറഞ്ഞതെ എനിക്ക് നിന്നോടും പറയാനുള്ളൂ, പിന്നെ അവരാരെ വിവാഹം കഴിക്കണം എന്നത് അവരുടെ ഇഷ്ടം അല്ലെ, ഞാൻ പറഞ്ഞാൽ ചിലപ്പോൾ അവർ നിങ്ങളെ സ്വീകരിച്ചേക്കും, പക്ഷെ അങ്ങനെ വേണ്ട അവർ നിറഞ്ഞ മനസ്സോടെ പ്രണയത്തോടെ നിങ്ങളെ സ്വീകരിക്കണം, പിന്നെ ചെറിയ ചെറിയ സഹായം ഒക്കെ ഞാൻ ചെയ്ത് തരാം……

 

“Love you di

 

ശിവ പറഞ്ഞു നിർത്തിയതും നിത്യയും രേഷ്മയും അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു….

 

“ഹാ നിങ്ങളൊക്കെ പ്രേമിക്കാൻ തുടങ്ങിയ സ്ഥിതിക്ക് ഞാനും സ്വപ്നയും കൂടി ഇനി ആരെയെങ്കിലും കണ്ടെത്തേണ്ടി വരുമല്ലോ….

 

“മോളെ നീ ഒറ്റയ്ക്ക് കണ്ടെത്തിയാൽ മതി ദോ ലവൾ all ready line വലിക്കാൻ തുടങ്ങിട്ട് നാലഞ്ചു വർഷമായി….

 

ശിവ പറഞ്ഞതും അത് തിരുത്തിക്കൊണ്ട് സ്വപ്നയെ ചൂണ്ടി നിത്യ പറഞ്ഞു…

 

“ഹേ ആരാ ആൾ

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.