⚒️Añ Angel And Her Devil Brothers⚒️ 2
Author : ?DEVIL NEW BORN
ശിവയും കുടുംബവും കിഴക്കേടത്ത് എത്തിയിട്ട് ഇപ്പൊ ഒരാഴ്ച കഴിഞ്ഞു,.
അഭിയും, ആര്യനും, ശിവയുടെ നിർബന്ധം പ്രകാരം കുറച്ചു ദിവസവും കൂടി അവിടെ തന്നെ തുടരാൻ തീരുമാനിച്ചു. പരസ്പരം കാണുമ്പോൾ നോക്കി പേടിപ്പിക്കൽ ഉണ്ടെങ്കിലും ശിവയെ ഓർത്ത് വഴക്കും അടിക്കും ഒന്നും രണ്ടുപേരും നിന്നിരുന്നില്ല.
തറവാട്ടിലെ ബാക്കി ഉള്ളവരുമായി അഭിയും, ആര്യനും അടുത്ത് ഇടപഴുകിയിരുന്നില്ല, എപ്പോഴും ഒരു distence keep ചെയ്തിരുന്നു,
തറവാട്ടിലുള്ളവർക്ക് അത് ഒരു വിഷമം ആയെങ്കിലും അവർ അത് പുറത്ത് കാട്ടിയില്ല, അവർ ആങ്ങളമാരുടെയും പെങ്ങളുടെയും സ്നേഹവും കരുതലും കണ്ട് സന്തോഷിച്ചു..
ഹേമന്തിനെ കുറിച്ച് പിന്നീട് ഒരു അറിവും ഇല്ലായിരുന്നു, ശിവ പറഞ്ഞതുകൊണ്ട് ആര്യൻ ആ കാര്യം പിന്നെ അന്വേഷിച്ചില്ല, എന്നാൽ അഭി അതിന് അതിന് വേണ്ടി മുൻകരുതൽ എടുത്തിരുന്നു, ഹേമന്തിന്റെ ഭാഗത്ത് നിന്ന് ഒരു പണി അവൻ പ്രതീക്ഷിച്ചിരുന്നു.
ഇതിനിടയിൽ എല്ലാവരുടെയും സമ്മതം വാങ്ങി ശിവ കിഴെക്കേടത്ത്കാരുടെ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു.അഭിയും ആര്യനും അതിന് കുറച്ച് കടുംപിടുത്തം പിടിച്ചെങ്കിലും ശിവയുടെ കണ്ണുനീർ കണ്ടതും അവരുടെ മനസ്സ് അലിഞ്ഞു….
ഇതിനിടയിൽ തറവാട്ടിലെ 4 ഇളമുറക്കാരും അഭിയുടെയും ആര്യന്റെയും ഫാൻസ് ആയിരുന്നു, തങ്ങളെക്കാളും വയസ്സിനു ഇളയവരാണെങ്കിലും, അവരുടെ ക്യാരക്ടറും പെങ്ങളോടുള്ള സ്നേഹവും എല്ലാം കൊണ്ടും അവരെ അഭിയുടെയും ആര്യന്റെയും ആരാധകർ ആക്കി, പെൺപടകളും മറിച്ചായിരുന്നില്ല, എന്നാൽ അതിൽ ഒരാൾക്ക് ആര്യൻ പ്രാണന്റെ ഭാഗം ആവുകയായിരുന്നു,. അവളുടെ തുറന്നു പറയാത്ത പ്രണയം.
“എത്ര ദിവസമായി ഈ തെണ്ടി എന്നെ വിളിച്ചിട്ട് ഓ നമ്മളെ ഒക്കെ മറന്നുകാണും വലിയ ആളായിപ്പോയില്ലേ ഇപ്പൊ.
ഉള്ളിലെ ദേഷ്യത്താൽ ശിവ ഫോൺ നോക്കി പറഞ്ഞു…
“ശിവ നി ഇത്വരെ റെഡി ആയില്ലേ?
“ആ രേഷ്മ ഞാനിതാ വരുന്നു….
വെക്കേഷന് ശേഷം ഇന്ന് കോളേജ് തുറക്കുവാണ്, കോളേജിലേക്ക് പോവാൻ തയാറായി ഫോൺ എടുത്ത് അവളുടെ മൂത്തസഹോദരനെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു ശിവ എന്നാൽ അവൾക്ക് switch of എന്ന മറുപടിയാണ് കിട്ടിയത്..
ശിവ പെട്ടന്ന് തന്നെ താഴേക്ക് ചെന്നു…
പെൺപടകൾ എല്ലാവരും ഒരുമിച്ചാണ് പോവുന്നത്, ശിവയും, സ്വപ്നയും, രേഷ്മയും ഒരു ക്ലാസ്സിലാണ്, ചിത്തു അവരെക്കാൾ ഇളയത് ആയത് കൊണ്ട് അവൾ ഡിഗ്രിക്കും….
“മക്കളെ പെട്ടന്ന് ഭക്ഷണം കഴിച്ചിട്ട് പോവാൻ നോക്ക് സമയം ആയില്ലേ..
രേവതി പറഞ്ഞതും എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നു..
“ശിവൂട്ടാ കോളേജിൽ ഞാൻ കൊണ്ട് വിട്ടാ പോരെ
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്