ശ്രാവണി 3 [Shana] 185

Views : 8699

ശ്രാവണി 3

Sravani Part 3 | Author : Shana | Previous Part

 

 

കാവിൽ  നാഗങ്ങൾക്ക് നൂറും പാലും നേദിച്ചു വിളക്ക് വെച്ച് പ്രാർത്ഥിച്ചു തിരിച്ചു മടങ്ങുകയായിരുന്നു വല്യമ്മാവൻ. തറവാട്ടിലേക്ക് നടന്നുനീങ്ങുന്ന വല്യമ്മാവനെ നോക്കി ദേവമ്മ പല്ലുകൾ ഞെരിച്ചുകൊണ്ട് മനസ്സിൽ ഉരുവിട്ടു…

“ഇല്ല നീ എത്ര പൊതിഞ്ഞുപിടിച്ചാലും ഞാൻ എന്റെ ആഗ്രഹം നടത്തിയിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ  അന്തിമ വിജയം എനിക്കുമാത്രമായിരിക്കും ……”

അശരീരി കേട്ടപോലെ അയാൾ തിരിഞ്ഞു ദേവമ്മയെ നോക്കി..അയാളുടെ മുഖത്ത് പുച്ഛഭാവം നിഴലിച്ചു … കണ്ണുകളിൽ കൗശലക്കാരന്റെ ഭാവം ഒളിപ്പിച്ചു അവരെ ഒന്ന് നോക്കി

“നീ കളിക്കാവുന്നടുത്തോളം കളിച്ചോ… നിയും ഞാനും നേർക്കുനേർ വരുമ്പോൾ വിജയം ആർക്കാണെന്ന്  കണ്ടറിയാം. ഞാൻ തീരുമാനിച്ചതെ നടക്കു എന്റെ ലക്ഷ്യങ്ങളും നിന്നെ ഒരിക്കലും ജയിക്കാൻ ഞാൻ അനുവദിക്കില്ല” അയാളുടെ മനസ്സ് മന്ത്രിച്ചു

അവരെ ഒന്ന് നോക്കിയശേഷം അയാൾ തിരിച്ചു  തറവാട്ടിലേക്ക് നടന്നു,തൊടിയിലേക്കു കടക്കുന്നിടത്തു വച്ചു ചിരികളികളോടുകൂടി ശ്രാവണി വരുന്നത് കണ്ടു.. വാലുപോലെ അനുവും ധനുവുമുണ്ട്..

“എങ്ങോട്ടാ മൂന്നു പേരും കൂടി   വല്യമ്മാവൻ ശബ്ദം കനപ്പിച്ചു ചോദിച്ചു”

“കാവിൽ പോയി  തൊഴാൻ മുത്തശ്ശി പറഞ്ഞു ” അനു കുറച്ചു പേടിയോടെ മറുപടി പറഞ്ഞു

“മ്മ് പോയി തൊഴുതു പെട്ടന്ന് മടങ്ങുക…. അവിടെയും ഇവിടെയുമൊന്നും ചുറ്റിത്തിരിയണ്ട, കുട്ടിക്കിവിടെ പലതും കൗതുകമായി തോന്നും ഓരോന്നും  കണ്ട് അതിന്റെ പിറകെ പോകാതെ പോയകാര്യം കഴിഞ്ഞു വരിക, പറഞ്ഞത് മനസ്സിലായോ ” ശ്രാവണിയെ നോക്കി അയാൾ ചോദിച്ചു

മനസ്സിലായെന്ന മട്ടിൽ തലയാട്ടികൊണ്ട് അവൾ  മുന്നോട്ട് നടന്നു  അവർ പോകുന്നത്  നോക്കി അയാൾ കോലായിലേക്കു കയറി..

“ചേച്ചി എന്നാലും ചേച്ചിയെന്താ ആരെയും സ്വപ്നം കാണാത്തത്  അവൾ പറഞ്ഞല്ലോ അങ്ങനെ കാണുമെന്നു” അനു സംശയത്തോടെ ചോദിച്ചു

Recent Stories

The Author

Shana

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞💞

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ 💞💞💞

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ 💞💞

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  9. Hoy..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com