ശ്രാവണി 3 [Shana] 185

Views : 8705

“അയ്യോ….”

പെട്ടെന്ന് ഭയന്ന് വിറച്ചു അവൾ തിരിഞ്ഞോടി അർജുന്റെ മാറിലേക്കമർന്നു… അവനെ വരിഞ്ഞു കെട്ടി പിടിച്ചു..

“ഹഹഹ…. തമിഴത്തി ഇപ്പൊ പേടിച്ചു ചത്തേനെ…”

അവന്റെ പരിഹാസത്തിൽ പൊതിഞ്ഞ സംസാരം ശ്രദ്ധിക്കാതെ അവളുടെ ശരീരം അവന്റെ നെഞ്ചിൽ അമർന്നു…അർജുന് തന്റെ ശരീരം ചൂടുപിടിക്കും പോലെ തോന്നി അവന്റെ പിറകിലുള്ള നാഗചിഹ്നത്തിനു തിളക്കം ഏറി.

 

അവന്റെ കൈകൾ അവളെ ചുറ്റിപിടിച്ചു
അരക്കെട്ടിൽ എന്തോ ചുറ്റിവരിയുന്നത് പോലെ തോന്നി അവൾക്ക് ശരീരം മുഴുവൻ ചുട്ടുപുകയുന്നു… കണ്ണുകൾ കൂമ്പി അടഞ്ഞു അവന്റെ നെഞ്ചിലേക്ക് അറിയാതെ മുഖം അമർത്തി..

 

പെട്ടന്നുള്ള ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ  അവൻ അവളുടെ അരകെട്ടിൽ പിടിച്ചു അവളെ തള്ളി മാറ്റി…കൈവിരൽ അരഞ്ഞാണത്തിൽ തട്ടിയതും പൊള്ളലേറ്റപോലെ അവൻ കൈകൾ പിൻവലിച്ചു

 

ശ്രാവണി അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ പരതിനടന്നു  നെറ്റിയും പുരികക്കൊടിയും കടന്നു കണ്ണുകളിലേക്കെത്തിച്ചേർന്നതും തലേദിവസത്തെ സ്വപ്നം അവൾക്കുമുന്നിൽ തെളിഞ്ഞു തുടങ്ങി. അവളുടെ ചൊടികളിൽ നാണത്തിന്റെ പുഞ്ചിരി വിടർന്നു.

അവൻ കൗതുകത്തോടെ അവളുടെ മാറ്റങ്ങൾ നോക്കി കണ്ടു അവ്യക്തമായ എന്തോ ചിത്രങ്ങൾ അവന്റെ മുന്നിൽ തെളിയാൻ തുടങ്ങിയതും അവനു തലയിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു

 

“ടി നീ എന്തുനോക്കിനിൽക്കുവാ,”അവളെ തള്ളി മാറ്റി കൊണ്ട് രണ്ടടി പുറകിലേക്ക് മാറി…

“ഇവിടെക്കിടന്നു കറങ്ങാതെ വീട്ടിൽ പോകാൻ നോക്ക്”

 

അവൻ അങ്ങനെ പറഞ്ഞതും സ്വപ്നലോകത്തു നിന്നും ഉണർന്നത് പോലെ തോന്നി…
മനസ്സിൽ ജാള്യത തോന്നി എങ്കിലും അത് പ്രകടിപ്പിക്കാതെ ദേഷ്യഭാവത്തിൽ അവനെ മറികടന്നു വീട്ടിലേക്കോടി..

Recent Stories

The Author

Shana

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞💞

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ 💞💞💞

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ 💞💞

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  9. Hoy..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com