ശ്രാവണി 3 [Shana] 185

Views : 8705

ദേവമ്മ അവളുടെ നെറുകയിൽ ചുംബിച്ചശേഷം ആ വലിയ പെട്ടിയിൽ നിന്നും  ചെറിയൊരു   ആഭരണപ്പെട്ടി എടുത്തു തുറന്നു  പഴമയുടെ ഭംഗിയിൽ വിരിഞ്ഞ ആഭരണങ്ങൾ കാണാൻ തന്നെ മനോഹരമായിരുന്നു. മുല്ലമുട്ടിന്റെ ആകൃതിയിലുള്ള സ്വർണ്ണപാദസരം… കാശുമാല ചിത്രപണികൾ ചെയ്ത വളകൾ പലതരത്തിലുള്ള കമ്മലുകൾ…

എല്ലാം കണ്ട് അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു…

ഇതൊക്കെ ദേവമ്മ മോൾക്ക്‌ തരട്ടെ

അയ്യോ എനിക്കോ  എനിക്കിതൊന്നും വേണ്ട

ദേവമ്മക്ക്  മക്കൾ ഇല്ലല്ലോ, എനിക്ക് എന്റെ മോളാണ് നീ  നിനക്കവകാശപ്പെട്ടതാണ് ഇതൊക്കെ മോൾ വെച്ചോളൂ

എനിക്കോ എനിക്കിതൊക്കെ എന്തിനാണ് ,  എനിക്കിതൊന്നും വേണ്ട
അവളുടെ ഉള്ളിൽ ചെറിയൊരു ഭയം ഉടലെടുത്തു

“എങ്കിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും എടുക്ക് ദേവമ്മയുടെ സന്തോഷത്തിനു”

“വേണ്ട അമ്മ അറിഞ്ഞാൽ വഴക്ക് പറയും എനിക്കൊന്നും വേണ്ട…. “അവളുടെ തൊണ്ടയിലെ വെള്ളം വറ്റി…

 

“അപ്പൊ മോൾക്ക് ദേവമ്മയെ ഇഷ്ടമാണെന്ന് പറഞ്ഞത് വെറുതെ ആണല്ലേ, ഞാനെന്റെ മോളെപ്പോലെ കണ്ടിട്ടാണ് ഇതൊക്കെ തന്നത് “അവർ വിഷമത്തോടെ പറഞ്ഞു

 

“ദേവമ്മേനെ  എനിക്ക് ഇഷ്ടമാണ് …”അവൾ സങ്കടത്തോടെ പറഞ്ഞു

“എങ്കിൽ മോൾക്ക് ആരും കാണാത്തൊരു സമ്മാനം തരട്ടെ….”

അവൾക്കെന്തു പറയണം എന്നറിയാതെ വിയർത്തൊഴുകി…

ആഭരണപെട്ടിയുടെ ചെറിയൊരു കള്ളി തുറന്നു പൊന്നിൽ തീർത്ത അരഞ്ഞാണം പുറത്തെടുത്തു…

“ഇത് ആരും കാണില്ല പെണ്ണെ.. നിന്നെ സ്വന്തമാക്കുന്നവനല്ലാതെ…ദേവമ്മ ഒരുകുസൃതി ചിരിയോടെ ശ്രാവണിയുടെ അണിവയറിൽ ബന്ധിച്ചു കൊടുത്തു…

Recent Stories

The Author

Shana

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞💞

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ 💞💞💞

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ 💞💞

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  9. Hoy..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com