ശ്രാവണി 3 [Shana] 185

Views : 8705

സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിക്കാതിരിക്കാൻ ശ്രാവണിക്കും തോന്നിയില്ല.. ആ നിമിഷം വല്യമ്മമ്മയെയും വാക്കുകളെയും അവൾ മറന്നു

ദേവമ്മയുടെ കൂടെ ചെന്നെങ്കിലും ഉള്ളിലിരുന്ന് ആരോ പോകരുതെന്ന് പറയുന്നതുപോലെ ശ്രാവണിക്ക് തോന്നി…

വാ മോളെ ഇവിടിരിക്ക്  ദേവമ്മ അവളെ കട്ടിലിൽ പിടിച്ചിരുത്തി, കുടിക്കാനായി മഞ്ഞൾഇട്ടു തളപ്പിച്ച പാൽ കൊടുത്തു..കുടിച്ചോ നല്ല രുചിയാണ്… പ്രത്യേക ഗന്ധവും രുചിയുമുള്ള പാൽ അവൾക്കു ഒരുപാട് ഇഷ്ടപ്പെട്ടു…

മോൾക്കൊരു കൂട്ടം കാണിച്ചു തരട്ടെ…

മ്മ്… അവൾ ദേവമ്മയോട് ചേർന്നിരുന്നു… എന്തോ പറഞ്ഞറിയിക്കാനാവാത്ത പ്രത്യേക ഇഷ്ടം അവരോടു തോന്നിതുടങ്ങി..

കട്ടിലിനടിയിൽ നിന്നും മഞ്ഞ പട്ടുകൊണ്ട് മൂടിയ ചെമ്പു പട്ടകൾ കൊണ്ട് ചിത്രപണി ചെയ്ത വലിയൊരു പെട്ടി വലിച്ചു പുറത്തേക്കെടുത്തു..
പ്രത്യേക തരത്തിലുള്ള ചിത്രപൂട്ടു ഘടിപ്പിച്ച അതിലെ പുഷ്പങ്ങൾക്ക് സമാനമായ ഭാഗങ്ങളിൽ വിരലുകൾ ചിത്രങ്ങൾ തീർത്തപ്പോൾ പെട്ടിയുടെ പൂട്ട് മണി കിലുങ്ങുന്ന ശബ്ദത്തിൽ വേർപെട്ടു…

ശ്രാവണിക്ക് ഓരോ കാഴ്ചകളും അത്ഭുതമായിരുന്നു..പെട്ടിത്തുറന്നപ്പോൾ കൈതപ്പൂവിന്റെ യും ഇലഞ്ഞി പൂവിന്റെയും പ്രത്യേക ഗന്ധം അവിടെ നിറഞ്ഞു… തുറന്ന പെട്ടിക്കുള്ളിൽ കരിഞ്ഞുണങ്ങിയ ഇലഞ്ഞി പൂമാലകൾ വാഴനാരിൽ കൊരുത്തു വച്ചിരിക്കുന്നു..

ദേവമ്മക്കും ഇഷ്ടമാണോ ഇലഞ്ഞിപ്പൂക്കൾ  അവൾ ആശ്ചര്യത്തോടെ ചോദിച്ചു

ആർക്കാ ഇഷ്ടമാകാത്തത്… എല്ലാർക്കും ഇഷ്ടമാണല്ലോ… ഞാനും ഇടക്ക് കോർത്തുവെക്കും  മാലകളെ തഴുകിക്കൊണ്ട് പറഞ്ഞു.

മോൾക്ക്‌ ദേവമ്മയെ ഇഷ്ടാണോ ….

എനിക്ക് ഇഷ്ടമാണല്ലോ നിഷ്കളങ്കമായി അവൾ മറുപടി കൊടുത്തു

Recent Stories

The Author

Shana

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ 💞💞💞

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ 💞💞💞

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ 💞💞

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ 💞💞💞

  9. Hoy..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com