അവൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..
“തനിക്ക് അവളെ അത്രക്ക് ഇഷ്ടമാണോ..?”
“മ്മ്മ് അറിഞ്ഞിട്ട് എന്തിനാ..?”
അവളുടെ ചോദ്യത്തിന് ഒരു മറുചോദ്യം വിഷ്ണു ചോദിച്ചു.
“ചുമ്മാ.. ”
അവൾ മെല്ലെ അത് പറഞ്ഞു ദൂരേക്ക് നോക്കി…
“ഞാൻ പോട്ടെ വിഷ്ണു.. കാണാം..”
അവൾ പെട്ടെന്ന് എഴുന്നേറ്റ് അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ നടന്ന് അകലുന്നത് നോക്കി വിഷ്ണു ഇരുന്നു..
അവൾക്ക് എന്തുപറ്റി എന്ന ആലോചനയോടെ..
പിറ്റേ ദിവസം വിഷ്ണു അല്പം തിരക്കുകളിൽ ആയിരുന്നു.. അന്ന് വൈഷ്ണവി വിളിച്ചതും ഇല്ല..
തിരക്കുകൾ കഴിഞ്ഞപ്പോൾ സമയം വൈകിയിരുന്നു.. അവൻ നേരെ വന്നു കിടന്ന് ഉറങ്ങി..
പിറ്റേ ദിവസം രാവിലെ അവൻ വണ്ടി എടുത്ത് നേരെ വൈഷ്ണവിയുടെ വീട്ടിലേക്ക് വിട്ടു..
ഇടക്ക് വഴിയിൽ നിർത്തി ഒരു ബോക്സ് ചോക്കോലേറ്റ് വാങ്ങിയിരുന്നു..
ഗേറ്റ് തുറന്ന് കിടന്നിരുന്നു.. അവൻ വണ്ടി പുറത്തിട്ട് മെല്ലെ അകത്തേക്ക് കയറി..
“അപ്പോൾ സ്നേഹം ഉണ്ട് അല്ലെ..?”
ശബ്ദം കേട്ട് അവൻ നോക്കിയപ്പോൾ പൂക്കളുടെ ഇടയിൽ വൈഷ്ണവി ഉണ്ടായിരുന്നു..
ഒരു വെളുത്ത നൈറ്റി ആണ് വേഷം. അത് അരയിൽ എടുത്ത് കുത്തി അല്പം വിയർത്തു നിൽക്കുന്ന അവളെ കാണാൻ നല്ലൊരു ഭംഗി അവന് തോന്നി..
“ഹലോ..?”
അവൾ അവന്റെ മുൻപിൽ വന്നു കൈ ഞൊടിച്ചപ്പോൾ ആണ് അവൻ ചിന്തകളിൽ നിന്നും പുറത്ത് വന്നത്..
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.