ഇപ്പോൾ അവന് കാര്യങ്ങൾ മനസിലായി… അവൾ ഒറ്റക്ക് പോകാനുള്ള ശ്രമത്തിൽ ആണ്..
അവൾ അവനെ കണ്ടപ്പോൾ ഒന്ന് പകച്ചു.. തല കുനിഞ്ഞു.. കള്ളത്തരം ചെയ്ത ഒരു കുട്ടിയുടെ ഭാവം മുഖത്ത് വന്നു..
വിഷ്ണു ഉടനെ ടാക്സി പൈസ കൊടുത്തു പറഞ്ഞു വിട്ടു.. എന്നിട്ട് അവളുടെ മുൻപിൽ ചെന്നു നിന്നു.
“ഡീ ?”
അവൾ മുഖം പൊക്കാതെ കണ്ണ് മാത്രം ഉയർത്തി അവനെ നോക്കി…
“എന്താ നിനക്ക്? ടാക്സി വിളിച്ചു പോകുന്നു അവൾ.. നീ എന്നെ ഇങ്ങനെ ആണോ കണ്ടിരിക്കുന്നത്? ഫ്രണ്ട് ആണ് പോലും ഫ്രണ്ട്…”
അവൻ ദേഷ്യത്തോടെ പറഞ്ഞു… അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു..
“ഇളിക്കുന്നത് കണ്ടില്ലേ??”
“അതിപ്പോ.. നീ ബിസി ആണെങ്കിൽ.. അല്ല..? ബിസി ആണെന്ന് അല്ലെ പറഞ്ഞത്..? അമ്മ തിരക്കിൽ ആണ്.. ഞാൻ എന്ത് ചെയ്യാനാ..”
അവൾ കൈ മലർത്തി കാണിച്ചു..
“വരാൻ പറഞ്ഞാൽ ഞാൻ വരും.. അല്ലാതെ നുണ പറഞ്ഞു ഒറ്റക്ക് പോകുന്നത് അംഗീകരിക്കാൻ ആകില്ല..”
അവന് ദേഷ്യം കൂടി…
എന്നാൽ അവനെ ഞെട്ടിച്ചു കൊണ്ട് അവൾ കാലിന്റെ ഉപ്പൂറ്റി പൊക്കി അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിൽ അമർത്തി..
അവൻ ഞെട്ടി തരിച്ചു പോയി..
അവൾ ഒരു നിമിഷം അങ്ങനെ നിന്നു…അവന് അവളെ തള്ളി മാറ്റാനും കഴിഞ്ഞില്ല..
അവളെ തള്ളി മാറ്റാൻ അവന്റെ കൈ ചലിക്കും മുൻപേ അവൾ അകന്നു മാറി നിന്ന് ചിരിച്ചു…
അവൻ അകെ പകച്ചു പോയി.. ഇവളെ കണ്ടുമുട്ടിയ അന്ന് തൊട്ടുള്ള പകപ്പ് ഇനിയും…
അവൾ മാറി നിന്ന് പൊട്ടിച്ചിരിച്ചു..
“ദേഷ്യം മാറിയോ?”
അവൾ വിഷ്ണുവിന്റെ അടുത്ത് വന്നു ചോദിച്ചു…
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.