വിഷ്ണുവിന് അവളോട് പാവം തോന്നി..
അപ്പോഴേക്കും ബിയർ വന്നു.. ഒപ്പം ചിക്കൻ ബാർബീക്യു.
വിഷ്ണു അത് തുറന്ന് രണ്ടു പ്ലേറ്റിൽ ആക്കി വച്ചു. കുബ്ബൂസ് ആയിരുന്നു ഒപ്പം.
ബിയർ പൊട്ടിച്ചു രണ്ടു ഗ്ലാസിൽ ഒഴിച്ച് ഒരെണ്ണം അവൾക്ക് നേരെ നീട്ടി.. അവൾ അത് വാങ്ങി..
“ചിയേർസ്..”
അവൾ അവിടെ ഇരുന്നു അത് മൊത്തി കുടിച്ചു.. അവനും..
സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.. ബിയർ അവളുടെ തലക്ക് പിടിച്ചു എന്ന് വിഷ്ണുവിന് തോന്നി..
“ഐ ഹാവ് സംതിങ് സ്പെഷ്യൽ..”
അതും പറഞ്ഞ് അവൾ അവളുടെ ബാഗ് തുറന്നു എവിടെ നിന്നോ ഒരു ലിപ്സ്റ്റിക്ക് എടുത്തു..
പിന്നെ ഒരു സിഗരറ്റ് പാക്കറ്റും, ലൈറ്ററും..
വിഷ്ണു അത് കണ്ടു അതിശയിച്ചു പോയി.. അവൻ അവൾ എന്താണ് കാണിക്കുന്നത് എന്നറിയാൻ സകൂതം നോക്കി നിന്നു.
അവൾ ലിപ്സ്റ്റിക്കിന്റെ ബാക് തുറന്നു എന്തോ ഒരു ഹാൻസ് പോലത്തെ പൊടി ഒരു പേപ്പറിൽ കുടഞ്ഞിട്ടു..
അതിനു ശേഷം രണ്ടു സിഗരറ്റ് എടുത്തു അതിലെ പുകയില മാറ്റിയ ശേഷം എടുത്ത പൊടി രണ്ടിലും നിറച്ചു.
ഫിൽ ചെയ്തു ഉറപ്പിച്ചു.. അതിന് ശേഷം അവൾ അത് കത്തിച്ചു ഒരെണ്ണം അവന് നേരെ നീട്ടി..
“ഇതെന്താ?”
വിഷ്ണു സംശയത്തോടെ ചോദിച്ചു..
“കീ ടു ദ ഹെവൻ.. വലിക്ക്… വേഗം.. ”
അവൾ മറുപടി നൽകി അത് ചുണ്ടിൽ വച്ച് വലിച്ചു..
അവളുടെ കണ്ണുകൾ കൂമ്പുന്നത് അവൻ കണ്ടു..
ബിയർ കുടിച്ചുള്ള ആ ഒരു കിക്കിൽ വിഷ്ണു കൂടുതൽ ഒന്നും ആലോചിക്കാതെ അത് ചുണ്ടിൽ വച്ച് ഒന്ന് വലിച്ചു..
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.