അവൻ അവളെ ഉണർത്താതെ ഫോൺ എടുത്തു നോക്കി. സൈലന്റ് ആക്കി വച്ചതാണ്. മിസ്സ്ഡ് കാളുകൾ ഉണ്ടായിരുന്നു.
ഉടനെ അവളുടെ മമ്മി വിളിച്ചു..
അവരോടു അവൾ ഉറങ്ങുകയാണ് എന്ന് പറഞ്ഞപ്പോൾ അവർക്ക് സമാധാനം ആയി.
അവൻ ഫോൺ മാറ്റി വച്ചപ്പോൾ അവൾ കൈ ബെഡിൽ കുത്തി തല പൊക്കി അവനെ നോക്കി..
കണ്ണിലെ കടും ചുവപ്പ് മാറിയിരിക്കുന്നു.. ഇപ്പോൾ അവൾക്ക് വേദന ഇല്ല എന്ന് തോന്നി അവന്.
“എവിടെയാ ഇത്?”
അവൾ അവനോട് ചോദിച്ചു..
“ഇത് മുംബൈ റെഡ്സ്ട്രീറ്റ്… ഞാൻ നിന്നെ വിൽക്കാൻ കൊണ്ടുവന്നതാ..കൂടുതൽ എന്തേലും അറിയണോ..? ”
വിഷ്ണു ചെറിയ ചിരിയോടെ പറഞ്ഞു.. അത് കേട്ടപ്പോൾ അവൾ ചിരിച്ചു..
“മിക്കവാറും ഞാൻ നിന്നെ കൊല്ലും…”
“ഓ പിന്നെ.. ഒന്ന് പറഞ്ഞിട്ട് കൊല്ലണേ…”
അവൾ എണീറ്റ് ഇരുന്നു തല കുടഞ്ഞു..
“യാത്ര ചെയ്യാൻ പറ്റുമോ ? അതോ ഇന്ന് ഇവിടെ നിന്ന് രാവിലെ പോയാൽ മതിയോ?”
അവൻ അവളോട് ചോദിച്ചു.
“രാവിലേ പോയാൽ മതി.. എനിക്ക് പറ്റില്ല.. നീ ഒപ്പം ഉള്ളത് കൊണ്ട് രക്ഷപെട്ടു.. ഇപ്പൊ മനസിലായില്ലേ എന്റെ അവസ്ഥ..? ”
അവൾ അവനെ നന്ദിയോടെ നോക്കി..
“ഫോർമാലിറ്റീസ് ഒന്നും വേണ്ട… ആം യുവർ ഫ്രണ്ട്…കേട്ടോടീ.. ”
അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി..
“ഞാൻ ഒരു സെൽഫി എടുത്ത് നിന്റെ പെണ്ണിന് അയച്ചു കൊടുക്കട്ടെ?”
അവൾ കുസൃതിചിരിയോടെ അവനെ നോക്കി ചോദിച്ചു.
“ഡീ പട്ടി…!
അവൻ അവളെ അടിക്കാൻ കൈ കാണിച്ചപ്പോൾ അവൾ ഓടി ബാത്റൂമിൽ കയറി..
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.