അവൾ തല ചെരിച്ചു അവനെ നോക്കി ഒരു നിമിഷം..
ആദ്യമായി അവളെ എങ്ങനെ കണ്ടോ അതെ പോലെ കണ്ണുകൾ ചുവന്ന് ചോരക്കട്ട പോലെ.. അവളുടെ മുഖം വേദനകൊണ്ട് വലിയുന്നതും അവൻ കണ്ടു..
എന്ത് ചെയ്യണം എന്ന് അവന് അറിയില്ലായിരുന്നു..
അവൾ തല പൊത്തി പിടിച്ചു ഇരുന്നു.. അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു..
“പ്ലീസ്സ്.. എന്നെ ഒന്ന് കൊന്നു താ.. പ്ലീസ്സ്. ”
അവൾ മുഖം ഉയർത്താതെ വിതുമ്പലോടെ പറഞ്ഞു..
ആ ശബ്ദം കേട്ടപ്പോൾ അവൾക്ക് തലവേദന വന്നു എന്ന് അവന് മനസിലായി..
വിഷ്ണു വേഗം അവളുടെ മമ്മിയെ വിളിച്ചു.
“മമ്മി.. ഞങ്ങൾ വരുകയായിരുന്നു.. ഇനിയും നൂറു കിലോമീറ്ററോളം ഉണ്ട്.. ഒരു ലോറി വല്ലാതെ ഹോൺ അടിച്ചപ്പോൾ മുതൽ ഇവൾ തല താഴ്ത്തി ചെവി പൊത്തി ഇരിക്കുകയാണ്..
തൊടാൻ സമ്മതിക്കുന്നില്ല.. എന്താ ചെയ്യുക?”
അവൻ കാര്യങ്ങൾ വ്യക്തമാക്കി..
“അയ്യോ മോനെ.. അവൾക്ക് മൈഗ്രൈൻ ഇളകിയിട്ടുണ്ടാകും.. ഇനി വരണ്ട.. വേഗം ഒരു ചുവന്ന കളർ ഗുളിക ഉണ്ട് അവളുടെ ബാഗിൽ അത് കൊടുക്കണം.. പിന്നെ ഒരു ഹോട്ടലിൽ റൂം എടുത്തോളൂ മോനെ.. അവളുടെ കൂടെ വേണം കേട്ടോ.. പ്ലീസ്.. ഐസ് ക്യൂബ് കിട്ടിയാൽ നെറ്റിയിൽ വച്ച് കൊടുക്കണം.. അവളെ ഒറ്റക്ക് വിടല്ലേ മോനെ.. ”
അവർ കെഞ്ചുന്നത് പോലെ പറഞ്ഞു.
“ശരി മമ്മി ഞാൻ വിളിക്കാം…”
അവൻ വേഗം അവളുടെ ബാഗ് തുറന്നു തപ്പി ഗുളിക എടുത്തു.
“വൈഷ്ണു.. ഇത് കഴിക്ക്..വേഗം മാറിക്കോളും.. ”
അത് പറഞ്ഞപ്പോൾ അവൾ വേഗം ഗുളിക വാങ്ങി വിഴുങ്ങി..
വെള്ളം കുടിച്ചില്ല.. അവൻ വേഗം കാർ എടുത്തു.. അധികം പോകേണ്ടി വന്നില്ല വഴിയരികിൽ ഒരു ഹോട്ടൽ കണ്ടു..
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.