വൈഷ്ണവം 4 ( മാലാഖയുടെ കാമുകൻ) 1221

ആർക്കും ഞാൻ പിടി കൊടുത്തില്ല.. നിന്നോട് പറഞ്ഞപ്പോൾ നിനക്ക് അവളെ തന്നെ വേണം അല്ലെ?”

അത് കേട്ടപ്പോൾ വിഷ്ണു അവളെ നോക്കി…

ഇവൾ പറയുന്നത് കാര്യം ആയിട്ടാണോ? അതോ വീണ്ടും കളിപ്പിക്കുന്നോ.?

അവൻ ഒന്നും മിണ്ടിയില്ല…

“ഞാൻ ആഗ്രഹിച്ചത് ഒക്കെ നേടിയിട്ടുണ്ട്.. പക്ഷെ മനുഷ്യന്റെ മനസ് കീഴടക്കാൻ കഴിയില്ല…”

അവൾ വീണ്ടും പറഞ്ഞു ചിരിച്ചു..

“നീ സത്യത്തിൽ തമാശ പറയുകയാണോ അതോ കാര്യമായിട്ടോ?”

വിഷ്ണു അവളോട് ചോദിച്ചു.. അവൾ ചിരിക്കുകയാണ്..

എന്നാൽ ആ കണ്ണുകളിൽ ഒരു നനവ് അവൻ കണ്ടു…

അവൾ എന്തോ പറയാൻ വായ തുറന്നപ്പോൾ ഒരു ലോറി വല്ലാത്ത ശബ്ദത്തിൽ ഹോൺ മുഴക്കി കടന്നു പോയി.. വിൻഡോ തുറന്നു കിടക്കുകയായിരുന്നു..

അവൾ പെട്ടെന്ന് അലറിക്കൊണ്ട് ചെവി പൊത്തിപിടിച്ചു..

“നായിന്റെ മോൻ ആരെ ഉണ്ടാക്കാൻ പോവുകയാണോ?”

വിഷ്ണു അതും പറഞ്ഞു അവളെ നോക്കി…

അവൾ ചെവി പൊത്തി കുനിഞ്ഞു ഇരിക്കുന്നു.. അവൻ വണ്ടി മുൻപോട്ട് ഓടിച്ചു..

അവൾ പറഞ്ഞത് എന്താണെന്നുള്ള ചിന്തയിൽ ആയിരുന്നു അവൻ..

അവളെ അവൻ ഒന്ന് നോക്കി.. അവൾ ഇപ്പോഴും തല പൊത്തിപിടിച്ചു കുനിഞ്ഞു ഇരിക്കുന്നു..

“വൈഷ്ണു….?”

അവൻ വിളിച്ചു എങ്കിലും മറുപടി ഉണ്ടായില്ല..

അവൻ വേഗം വണ്ടി നിർത്തി അവളുടെ തോളിൽ ഒന്ന് തൊട്ടു..

“വൈഷ്ണു…?”

“ഡോണ്ട് ടച്ച് മി….”

അവളുടെ മുരൾച്ച പോലെയുള്ള ശബ്ദം കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി…

47 Comments

  1. ? നിതീഷേട്ടൻ ?

    ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.

Comments are closed.