അവൻ അവളോട് പറഞ്ഞു..എന്നാലും അവന് വല്ലാതെ കുറ്റബോധം തോന്നി..
ഒരു പെണ്ണിന്റെ അവസ്ഥ അവൻ മുതലെടുത്തു എന്നുള്ള തോന്നൽ അവനെ വല്ലാതെ അലട്ടി..
സത്യത്തിൽ അവന് അവളെ ഇഷ്ട്ടം ആയിരുന്നു.. പേര് അറിയാത്ത ഒരു ഇഷ്ടം….
എന്നാലും അവൻ അങ്ങനെ പറഞ്ഞു..
ഒരു പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി…
അവൻ കണ്ണ് മിഴിച്ചു…
അവൾ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു.. വിഷ്ണു ആണെങ്കിൽ ഒന്നും മനസിലാകാതെ വാ പൊളിച്ചു ഇരുന്നുപോയി.
“പ്രേമം? എനിക്ക് നിന്നോട്? നോ വേയ്… ഞാൻ ഒന്ന് കളിപ്പിച്ചത് ആണ് നിന്നെ….”
അവൾ പൊട്ടിച്ചിരിയോടെ അത് പറഞ്ഞപ്പോൾ അവൻ ശരിക്കും പതറി..
“നിനക്ക്.. നീ കളിപ്പിച്ചതാ?”
“അത് മനസിലായില്ലല്ലോ പൊട്ടാ നിനക്ക്…ഹഹ.. എനിക്ക് വയ്യ.. ”
അവൾ അലറി ചിരിച്ചപ്പോൾ വിഷ്ണു എന്തോ പോലെ ആയി..
അവൻ ഒന്നും മിണ്ടാതെ വണ്ടി മെല്ലെ മുൻപോട്ട് എടുത്തു..
അവളുടെ അമ്മ പറഞ്ഞത് അവൻ ഒന്ന് ആലോചിച്ചു..
അവൾ എല്ലാവരെയും പറ്റിക്കും…
“ഡോണ്ട് ഫീൽ ബാഡ്.. ഓക്കേ?”
അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ അവൻ ഒന്ന് ചിരിച്ചു…
“വേദനിച്ചോടീ? ആം സോറി…പെണ്ണിനെ അടിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞാലും ദേഷ്യം വന്നാൽ അടിക്കുക അല്ലാതെ എന്ത് ചെയ്യാനാ..?”
വിഷ്ണു കുറ്റബോധത്തോടെ പറഞ്ഞു…
“നോ. എനിക്ക് വേദനിച്ചത് ഒന്നും ഇല്ല.
എന്നാലും ആദ്യമായി ഞാൻ ഒരാളെ ഇഷ്ട്ടം പറഞ്ഞിട്ട് അയാൾ എന്നെ നിരസിച്ചു..
എനിക്ക് അല്പം അഹങ്കാരം ഉണ്ടായിരുന്നു…
എത്ര പേരാണ് എന്റെ പുറകെ നടന്നത് എന്നറിയുമോ?
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.