“വരും എന്ന് പറഞ്ഞാൽ വരും.. കേട്ടോടീ..എന്തായാലും നല്ല ചായ..”
അവൻ അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്ത് കൊണ്ട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു..
പിറ്റേ ദിവസം..
അവർ അവളുടെ കാറിൽ ആണ് പോയത്..
അതി രാവിലെ പോയി.. പാലക്കാട് എത്തി അവൾക്ക് എന്തൊക്കെയോ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിരുന്നു. അവരുടെ ഓഫീസിലെ ചില കാര്യങ്ങൾ..
അവൻ ഒപ്പം കൂടി എല്ലാം വേഗത്തിൽ തന്നെ തീർത്തു കൊടുത്തു.
എന്നാലും അതൊക്കെ കഴിഞ്ഞ് അവർ തിരികെ വരാൻ നോക്കിയപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു..
വിഷ്ണു ആണ് വണ്ടി ഓടിച്ചത്..
അവൾ അല്പം നിശബ്ദത പാലിച്ചു..
“നിനക്ക് എന്താ പറ്റിയത്..?”
അവൻ അവളോട് ചോദിച്ചു. സംശയത്തോടെ..
“വിഷ്ണു…?”
അവൾ വിളിച്ചപ്പോൾ അവൻ തല ചെരിച്ചു അവളെ നോക്കി… ആൾ അല്പം സീരിയസ് ആണ്..
“മ്മ്മ്? പറ.. ”
അവൻ ചോദിച്ചു..
“എനിക്ക് നിന്നെ ഇഷ്ട്ടം ആണ്… ഐ ലവ് യു.. എന്നെ കല്യാണം കഴിച്ചൂടെ?”
പെട്ടെന്ന് അത് കേട്ടപ്പോൾ അവന്റെ കയ്യിൽ നിന്നും വണ്ടി പാളി..
അവൻ കാർ വഴിയുടെ അരികെ കൊണ്ടുപോയി നിർത്തി.. അവളെ തല ചെരിച്ചു നോക്കി..
“വൈഷ്ണു.. കളിക്കല്ലേ….”
അവൻ പെട്ടെന്ന് പറഞ്ഞു.
“നോ വിഷ്ണു ആം സീരിയസ്.. ഐ ലവ് യു…”
അവൾ മുഖത്ത് നോക്കാതെയാണ് അവന് മറുപടി കൊടുത്തത്.. അവന് അല്പം ദേഷ്യം വന്നു.
“നിനക്കു വട്ടാണോ? ഞാൻ പറഞ്ഞില്ലേ? എനിക്കൊരു പെണ്ണുണ്ട്.. എനിക്ക് വേണ്ടി കാത്തിരിക്കുന്നവൾ.. അറിയാമല്ലോ നിനക്ക്..? നീ എന്താ ഇങ്ങനെ പറയുന്നത്..?”
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല് ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.