അവസാനം.. അവരുടെ വീടിന്റെ മുൻപിൽ എത്തിയപ്പോൾ..
അവരെ കാത്ത് നിൽക്കുന്നത് പോലെ ഒരു പഴയ റോയൽ എൻഫീൽഡ് ബൈക്കിൽ ചാരി അവൻ ഉണ്ടായിരുന്നു..
വിഷ്ണു..
ഭദ്ര പെട്ടെന്ന് വണ്ടി ബ്രേക്ക് ചവിട്ടി നിർത്തി..
കാർ ഒന്ന് ഉലഞ്ഞു നിന്നു..
“എന്താടീ..?”
ചെറിയ ഒരു മയക്കത്തിൽ ആയിരുന്ന വൈഷ്ണവി ഉറക്കം തെളിഞ്ഞു അവളെ നോക്കി..
ഭദ്ര മുൻപോട്ട് തന്നെ നോക്കുന്നത് കണ്ടപ്പോൾ വൈഷ്ണവി കൂടെ മുൻപിലേക്ക് നോക്കി..
അവൾ ശക്തമായി ഒന്ന് ഞെട്ടി…
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം..
വിഷ്ണു ഷർട്ടിന്റെ കൈകൾ ഒന്ന് മുകളിലേക്ക് കയറ്റി വാച്ചിൽ നോക്കി.. തിരക്ക് ഉള്ളതുപോലെ…
ഭദ്ര അപ്പോഴേക്കും ഇറങ്ങി ചെന്നിരുന്നു..
“ഞങ്ങൾ അവിടെ പോയിരുന്നു..നിന്നെ അന്വേഷിച്ചു പോയതാ…”
അവൾ അവനെ നോക്കി പറഞ്ഞു..
“ചെമ്പകം വിളിച്ചിരുന്നു.. അവൾ പറഞ്ഞു..”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ കണ്ണുകൾ കാറിലേക്ക് ചെന്നു..
അവിടെ ശ്വാസം മറന്ന് ഇരിക്കുന്ന വൈഷ്ണവിയുടെ ഇമകളിൽ ഒരു നിമിഷം അവന്റെ കണ്ണുകൾ ഉടക്കി..
നെഞ്ചിൽ വല്ലാത്തൊരു നോവ് വന്നു നിറയുന്നത് അവൻ അറിഞ്ഞു.. സുഖമുള്ള ഒരു നോവ്..
വൈഷ്ണവിക്ക് ഇരിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു.
പിടക്കുന്ന ഹൃദയവും തുടിക്കുന്ന കണ്ണുകളുമായി അവൾ എങ്ങനെയൊക്കെയോ കാറിൽ ഇരുന്നു..
എന്ത് ചെയ്യണം എന്ന് അവൾക്കും അറിയില്ലായിരുന്നു..
“വിഷ്ണു..”
ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..
Waiting 4 you
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്