“എടീ സംസാരം എന്ന് പറഞ്ഞത് ഭാര്യ എന്നാണ്.. അവൾ ആ ചെറുപ്പക്കാരന്റെ ഭാര്യ ആണ്. അല്ലാതെ നിന്റെ വിഷ്ണുവിന്റെ അല്ല.. കേട്ടോടീ..?”
ഭദ്ര വൈഷ്ണവിയുടെ കവിളുകൾ പിടിച്ചു കുലുക്കികൊണ്ടാണ് അത് പറഞ്ഞത്..
“വാട്ട്…?”
അവൾ വിശ്വസിക്കാൻ ആകാതെ വിറയലോടെ ഇരുന്നു..
“അതേടീ കോപ്പേ.. നിന്റെ കൊച്ചിന്റെ അപ്പൻ ഇപ്പോഴും സിംഗിൾ ആണെന്ന്..
നിന്നെ കണ്ടപ്പോൾ അവൾക്ക് നീയാണെന്ന് ഞാൻ പറയാതെ തന്നെ മനസിലായി.. അപ്പോൾ തന്നെ ഊഹിച്ചു കൂടെ..?”
അത് കേട്ടപ്പോൾ വൈഷ്ണവി തരിച്ചു ഇരുന്നു..
അവളുടെ കണ്ണുകളിൽ നിന്നും ചൂട് നീർ താഴേക്ക് ഒഴുകിക്കൊണ്ടിരുന്നു..
ഭദ്ര അവളുടെ കവിളിലെ നനവ് തുടച്ചു മാറ്റി.
“പ്ലീസ് ഡോണ്ട് ഗിവ് മി ഹോപ്പ്.. ഞാൻ.. ഞാൻ ആഗ്രഹിച്ചു പോകും.. കിട്ടിയില്ല എങ്കിൽ.. തകർന്നു പോകും ഞാൻ..”
വൈഷ്ണവി വിതുമ്പലോടെ അത് പറഞ്ഞപ്പോൾ ഭദ്ര അവളുടെ കരം കവർന്നു.
“ഞാൻ എന്നും ഉണ്ടാകും.. ഒരിക്കൽ നിങ്ങൾ തമ്മിൽ ഉള്ള പ്രശ്നത്തിൽ ഇടപെടാതെ ഇരുന്നവൾ ആണ് ഞാൻ..
അതൊക്കെ ഇത്രയും ആയി..
ഈ തവണ എന്റെ ജീവൻ മറന്നും ഞാൻ ശ്രമിക്കും.. ഉറപ്പ്..”
അവൾ അത് പറഞ്ഞപ്പോൾ വൈഷ്ണവി അവളെ നോക്കി വിതുമ്പി..
“കരഞ്ഞതും പിഴിഞ്ഞതും ഒക്കെ മതി.. ലെറ്റസ് ഗോ..”
ഭദ്ര അത് പറഞ്ഞു വണ്ടി സ്റ്റാർട്ട് ആക്കി..
പോർഷേ കയീൻ വലിയ ഒരു അലർച്ചയോടെ മുൻപോട്ട് കുതിച്ചപ്പോൾ അതിൽ നൂലില്ലാത്ത പട്ടം പോലെ പാറുകയായിരുന്നു വൈഷ്ണവിയുടെ മനസ്..
ഭദ്ര അവളുടെ ഡ്രൈവിംഗ് കഴിവുകൾ മുഴുവൻ പുറത്തെടുത്തു ആ വണ്ടിയെ മിന്നൽ പോലെ കുതിപ്പിച്ചു..
ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..
Waiting 4 you
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്