“അണ്ണനെ പാക്കവേണ്ടിയത്ക്ക് താനേ..?”
ഭദ്രയെ കണ്ടതും നിറഞ്ഞ ചിരിയോടെ ചെമ്പകം ചോദിച്ചു..
“അതെ.. വിഷ്ണു എവിടെയാ..?”
“കേരളാവുക്ക് പോയിരുക്ക്.. ആണ നീങ്ക ഇവിടെയും ഇരുക്ക്.. അവരുടെ നമ്പർ ഒന്നുമേ ഇല്ലായ ഉങ്കൾകിട്ടെ..?”
ചെമ്പകം പറയുന്ന തമിഴ് പെട്ടെന്ന് മനസിലായില്ല എങ്കിലും വിഷ്ണു കേരളത്തിലേക്ക് പോയെന്ന് അവൾക്ക് മനസിലായി..
അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നത്.
“സെമ്പകം.. യാരിങ്കെ ഇന്ത അമ്മാ.”
അയാൾ സംശയത്തോടെ ഭദ്രയെ നോക്കി..
“അണ്ണനെ പാക്കറുത്ക്ക് കേരളാവിൽ നിന്നും വന്തിര്ക്ക്.. അവരുടെ ഫ്രണ്ട് താൻ..”
“ഓഹ് അപ്പടിയാ.. അവർ വൺ വീക് അപ്പുറം താൻ കലമ്പും.. അമ്മാ നിങ്ങൾ ഉക്കാരുന്ത ബ്രേക്ക്ഫാസ്റ്റ് സാപ്പിടളാം..”
മാന്യമായി അത് പറഞ്ഞ് ആ ചെറുപ്പക്കാരൻ അകത്തേക്ക് പോയി..
ഭദ്രക്ക് നിരാശ തോന്നി. അവൻ ഒരു ആഴ്ച കഴിഞ്ഞേ വരുകയുള്ളു. വരും എന്ന് പറഞ്ഞപ്പോൾ അവൻ ഇത്ര പെട്ടെന്ന് കേരളത്തിൽ പോകും എന്ന് കരുതിയില്ല.
“വാങ്കെ..”
ചെമ്പകം അകത്തേക്ക് വിളിച്ചു..
“വേണ്ട.. വിഷ്ണുവിനെ കാണണം.. ഞാൻ ഒറ്റക്ക് അല്ല.. പോട്ടെ..?”
ഭദ്ര അത് പറഞ്ഞപ്പോൾ ആണ് ചെമ്പകം കാറിലേക്ക് നോക്കിയത്.
വൈഷ്ണവി അവിടെ നിന്നും നോക്കുന്നുണ്ടായിരുന്നു..
“വൈഷ്ണവി അക്ക താനേ അത്.”
ചെമ്പകം വിടർന്ന കണ്ണുകളോടെ ചോദിച്ചപ്പോൾ ഭദ്ര ഒന്ന് ഞെട്ടി..
“അതെ.. ഹൌ ടു യു നോ.. എങ്ങനെ അറിയാം..?”
ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..
Waiting 4 you
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്