അവളുടെ പുഞ്ചിരി മാഞ്ഞു..
ഭദ്ര വണ്ടി നിർത്തി..
അവളുടെ മുഖം ഇരുകൈകളും ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കണ്ണിൽ നോക്കി..
“ശക്തി വേണം.. അവൻ എന്ത് പറഞ്ഞാലും അത് നേരിടാൻ ഉള്ള ശക്തി..
മനസ്സിലായോ പെണ്ണെ…”?
വൈഷ്ണവി കണ്ണുകൾ കൊണ്ടാണ് മറുപടി കൊടുത്തത്.
ഭദ്ര കാർ വീണ്ടും മുൻപോട്ട് പായിച്ചു.
കുറെ നേരം ഓടി വണ്ടി ആ ഹോട്ടലിന്റെ അവിടെ എത്തിയപ്പോൾ വൈഷ്ണവിക്ക് വല്ലാത്ത പരവേശം തോന്നി..
“തിരിച്ചു പോയാലോ..?”
അവൾ ഭദ്രയെ നോക്കി തളർച്ചയോടെ ചോദിച്ചു..
“പോകാം. അവനെ കണ്ടിട്ട്..”
അവൾ അത് പറഞ്ഞ് കാർ ആൽമരത്തിന്റെ ചുവട്ടിൽ ഒതുക്കി നിർത്തി.
ഹോട്ടലിൽ ആൾതിരക്ക് കുറവ് ആയിരുന്നു..
അവർ മെല്ലെ ഇറങ്ങി.
ഹോട്ടലിന്റെ മുൻപിൽ ആ പെൺകുട്ടി ഉണ്ടായിരുന്നു.
ആരെയോ കാത്ത് നിൽക്കും പോലെ..
“അവൾ അവിടെ ഉണ്ട്..”
വൈഷ്ണവി പുറകോട്ട് നിന്നു..
“ഇത്രക്ക് പേടിക്കുന്നത് എന്തിനാ മോളെ..?”
ഭദ്ര അവളെ ഇതുവരെ പേടിച്ചു കാണാത്തത് കൊണ്ട് ആകാംഷയോടെ ചോദിച്ചു.
“എനിക്ക് അറിയില്ല.. പേടിയാ..”
നിറഞ്ഞ കണ്ണുകളോടെ വണ്ടിയിൽ ചാരി നിന്ന് ചുരിദാറിന്റെ ഷാൾ കൈവിരലിൽ കൂട്ടി കെട്ടുന്ന അവളെ ഭദ്ര അലിവോടെ നോക്കി..
“ഞാൻ പോയിട്ട് വരാം..ഇവിടെ നിന്നോ..”
ഭദ്ര റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്ക് പോയപ്പോൾ വൈഷ്ണവി പേടിയോടെ അവിടെ നിന്നു..
ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..
Waiting 4 you
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്