വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1372

ഭദ്ര സംശയത്തോടെ ചോദിച്ചു..

“രണ്ട് വർഷം ഒക്കെ ആയിട്ടുണ്ടാകും.. എന്താ കാര്യം..?”

“എല്ലാം പറയാം വിഷ്ണു.. കുറച്ചു സംശയങ്ങൾ തീർക്കാൻ ആണ്.. ദേഷ്യം ഒന്നും തോന്നരുത്.. അല്പം ക്ഷമ കാണിക്കണം…”

അവൾ പറഞ്ഞപ്പോൾ അവൻ വൈഷ്ണവിയെ ഒന്ന് നോക്കി..

അവൾ തലകുനിച്ചു ഇരിക്കുന്നു.. ഒന്നും മിണ്ടുന്നില്ല.

കണ്ണൊക്കെ നിറഞ്ഞ് ഇരിക്കുന്നുണ്ട്..

“ഇവളുടെ അമ്മ എന്തൊക്കെയാ പറഞ്ഞത്..?”

വിഷ്ണു ഒന്ന് ആലോചിച്ചു..

“അന്ന് അവിചാരിതം ആയിട്ടാണ് അവർ അവിടെ വന്നത്.. എന്നെ കണ്ടപ്പോൾ വല്ലാതെ സർപ്രൈസ്‌ ആയത് പോലെ എനിക്ക് തോന്നി..

എനിക്ക് മിണ്ടാൻ മടി ആയിരുന്നു എന്നാൽ..

അവർ എന്റെ അടുത്തേക്ക് വന്നു സംസാരിച്ചു..

അന്ന് അങ്ങനെ ഒക്കെ സംഭവിച്ചതിൽ വിഷമം ഉണ്ട് എന്നും അതൊക്കെ മറക്കണം എന്നും പറഞ്ഞു..

വൈഷ്ണവിയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചോദിച്ചു..

ഇല്ലാ എന്ന് പറഞ്ഞപ്പോൾ ആണ്, വൈഷ്ണവി വേറെ കല്യാണം കഴിച്ചു അതിൽ ഒരു കുട്ടി വരെ ആയി എന്നിട്ടും നീ വേറെ വിവാഹം നോക്കുന്നില്ല എന്നും ചോദിച്ചു..

എന്നിട്ട് മോളുടെ ഫോട്ടോ കാണിച്ചു തന്നു.

അങ്ങനെ ആണ്‌ കൊച്ചിനെ ഞാൻ കണ്ടത്..

ഇനി അബദ്ധവശാൽ കൂടെ ഇവളെ കാണരുത് എന്നും പറഞ്ഞു.. അവൾ സന്തോഷത്തിൽ ആണ്‌ അത് നശിപ്പിക്കരുത് എന്നും..

കൂടാതെ നല്ല ജോലി വേണമെങ്കിൽ വേറെ ഏതെങ്കിലും രാജ്യത്തിൽ ആക്കി തരാം എന്നൊക്കെ പറഞ്ഞാണ് പോയതും… അല്ല..? എന്താ കാര്യം..? അവരുമായി നിങ്ങൾക്ക് ബന്ധം ഇല്ലേ..?

അങ്ങനെ ആണെങ്കിൽ അവർ എന്തിനാ അവിടെ വന്നത്..?”

31 Comments

  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. Waiting 4 you

  3. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

Comments are closed.