ആ ഷോപ്പ് ഒത്തിരി മാറിയിരുന്നു.. ആകെ തിരക്ക് ആണ്..
കോളേജ് പിള്ളേർ കുറേപേർ ഇരുന്ന് എന്തൊക്കെയോ കഴിക്കുന്നു..
“പണ്ടത്തെ പോലെ അല്ല.. തിരക്കാണ്.. വേറെ എവിടെയെങ്കിലും അറിയുമോ..?”
പുറകിൽ നിന്നും ഒരു സ്വരം കേട്ടപ്പോൾ അവളുടെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നു..
അവൾ മെല്ലെ തിരിഞ്ഞു നോക്കി..
വിഷ്ണു..
വെളുത്ത ഷർട്ടും മുണ്ടും ആണ് അവന്റെ വേഷം..
അവൾ അവനെ ഒന്ന് കണ്ണ് പറിക്കാതെ നോക്കി..
“ചോദിച്ചത് കേട്ടില്ലേ..?”
അവൻ അത് ചോദിച്ചപ്പോൾ അവൾ ഒന്ന് ആലോചിച്ചു..
“വരൂ വിഷ്ണു..”
അവിടെ നേരെ ചെന്നു കാറിന്റെ കോ ഡ്രൈവിങ് സീറ്റ് അവന് വേണ്ടി തുറന്ന് പിടിച്ചു..
അവൻ ഒന്ന് സംശയിച്ചു നിന്നു..
“തിരിച്ചു കൊണ്ടു വിടാം..”
അവൾ അത് പറഞ്ഞപ്പോൾ അവൻ ഡോറിൽ പിടിച്ചു അകത്തേക്ക് കയറി ഡോർ അടച്ചു..
അവൾ ഡ്രൈവിംഗ് സീറ്റിൽ കയറി.. വണ്ടി മുൻപോട്ട് എടുത്തു..
വിഷ്ണു അവളെ നോക്കുകയായിരുന്നു..
സ്റ്റീറിങ് വീലിൽ ഇരുന്ന അവളുടെ കൈ നന്നായി വിറക്കുന്നുണ്ട്..
“കൈ വിറക്കുന്നുണ്ടല്ലോ.. ഇപ്പോൾ ഇടുക്കി ഗോൾഡ് ഒന്നും കിട്ടാറില്ലേ..?”
അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ അവനെ ഒന്ന് നോക്കി.. കളിയാക്കിയതാണ്..
“കളിയാക്കണ്ട..”
അവൾ അത് പറഞ്ഞ് വണ്ടി ഒരു ഇടവഴിയിലേക്ക് ഓടിച്ചു കയറ്റി..
അല്പം മുൻപോട്ട് പോയ ശേഷം വണ്ടി പുല്ല് നിറഞ്ഞ വഴിയിലേക്ക് കയറി.
വിഷ്ണു സംശയത്തോടെ ചുറ്റിനും നോക്കി.
ഒരു കെട്ടിടങ്ങളും ഇല്ല..
ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..
Waiting 4 you
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്