വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 210969

“വിഷ്ണു..? ഇന്ന് ഇവിടെ ഉണ്ടാകുമോ..?”

എന്തോ ആലോചിച്ചു ഇരുന്ന വിഷ്ണു അത്‌ കേട്ടപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി..

സ്റ്റോൺ വർക്ക്‌ ചെയ്ത കടും നീല ജോർജറ്റെ സാരിയിൽ വൈഷ്ണവി.. കഴുത്തിൽ ഒരു നെക്‌ളേസ്‌..

ചെവിയിൽ വെട്ടിത്തിളങ്ങുന്ന ഡയമണ്ട്..

“എ.. എന്താ..?”

അവൻ പെട്ടെന്ന് അറിയാതെ ചോദിച്ചു പോയി.

“അല്ലാ.. ഇവിടെ ഉണ്ടെങ്കിൽ മോളുടെ ഒപ്പം ഉണ്ടാകുമല്ലോ എന്ന് ആലോചിച്ചതാ.. എനിക്ക് ഒരു മാര്യേജിന് പോകണം.. ഓഫീസിലും ഒന്ന് കയറിയിട്ടെ വരൂ..”

അവൾ അത് പറഞ്ഞപ്പോൾ അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല..

“ഞാൻ ഉണ്ടാകും..”

“ഓക്കേ..”

അവൻ അത്‌ പറഞ്ഞപ്പോൾ മറുപടി പറഞ്ഞവൾ പുറത്തേക്ക് നടന്നു..

പതിവില്ലാതെ അവൾ എപ്പോഴോ വാങ്ങി ഗാരേജിൽ ഇട്ട ചുവന്ന നിറമുള്ള ഒരു ഔടി ക്യു സെവൻ ആയിരുന്നു എടുത്തത്..

അവൾ അത്‌ ഓടിച്ചു പുറത്തേക്ക് പോകുന്നത് വിഷ്ണു ഒന്ന് നോക്കി നിന്നു..

അതിന് ശേഷം അവൻ വാവയുടെ അടുത്തേക്ക് പോയി..

•••

“എന്തൊരു മാറ്റമാ നിനക്ക്..? ഇങ്ങനെ നിന്നെ കണ്ടിട്ട് ഒരുപാട് നാൾ ആയെടി..”

ഭദ്ര നല്ല സന്തോഷത്തിൽ ആയിരുന്നു.. വൈഷ്ണവിയെ പഴയ പോലെ കണ്ടിട്ട് അവൾക്ക് ആയിരുന്നു സന്തോഷം..

“ഇനി എന്നും ഞാൻ ഇങ്ങനെ ആയിരിക്കും..”

വൈഷ്ണവി പുഞ്ചിരിച്ചു കൊണ്ടാണ് അത്‌ പറഞ്ഞത്.

“വിഷ്ണു ആണോ കാരണം..?”

“വിഷ്ണു ആണോ എന്ന് ചോദിച്ചാൽ യെസ്. ഹി ഈസ്‌ ഗേറ്റിങ് മാരീഡ്..”

അവൾ മേശയിൽ ഇരുന്ന പേപ്പർ വെയിറ്റ് ഒന്ന് കറക്കിക്കൊണ്ട് പറഞ്ഞു..

“വെയിറ്റ്.. വാട്ട്‌..?!”

ഭദ്ര ഒന്നും മനസിലാകാതെ അവളെ നോക്കി..

“അന്ന് കണ്ട പെണ്ണില്ലേ..? അവർ വിവാഹം ചെയ്യാൻ പോകുന്നു.. അത്‌ തന്നെ..”

വൈഷ്ണവി അത്‌ പറഞ്ഞപ്പോൾ ഭദ്ര ഒന്ന് ഞെട്ടി.. അവൾക്ക് ഒന്നും മനസിലായില്ല.

വൈഷ്ണവി തലേ ദിവസം നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തപ്പോൾ അവൾ തരിച്ചു ഇരുന്നു പോയി..

“ഞാൻ വിചാരിച്ചു നിങ്ങൾ രണ്ടും ഓക്കേ ആയി നല്ലൊരു ലൈഫ് സെറ്റ് ആക്കും എന്ന്.. ഇതിപ്പോ..?”

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com