വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 211416

എന്നാലും അവൾ കാറിൽ നിന്നും നേർച്ചക്കുള്ള വസ്തുക്കൾ എടുത്ത് മെല്ലെ നടന്നു..

അമ്പലത്തിൽ പോയി നന്നായി പ്രാർത്ഥിച്ചു..

നേർച്ചകൾ നടത്തിയ ശേഷം അവൾ തിരിച്ചു വന്നു..

കാർ പാർക്ക്‌ ചെയ്ത സ്ഥലത്ത് എത്തിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു..

അവൾ വണ്ടിയിൽ കയറി അത്‌ മെല്ലെ ടൗണിലേക്ക് ഓടിച്ചു..

വീട്ടിൽ എത്തിയപ്പോൾ വിഷ്ണു വാവയെ കളിപ്പിക്കുകയാണ്.

“അഹ് വന്നോ..? നമുക്ക് അമ്മക്ക് ഒരു ഉമ്മ കൊടുത്താലോ..?”

അവൻ ചിരിയോടെ അവളെ നോക്കി.

“മ്മേ.. മ്മാ…”

അവൾ കയ്യിൽ ഇരുന്നു ചുണ്ട് കൂർപ്പിച്ചപ്പോൾ വൈഷ്ണവി കവിൾ കാണിച്ചു കൊടുത്തു.

“ശരിക്കും നിന്റെ പണി എന്താ..? അവൾ ശരിക്കും ബിസിനസ്സുകാരി ആണോ അതോ…?”

വൈഷ്ണവി കസേരയിൽ ഇരുന്നു ചോദിച്ചു..

“ശിവയുടെ ആളുകൾ ആണ് അത്‌.. അവൻ.. അവൻ ബോധവും വെളിവും ഒന്നും ഇല്ലാത്ത ഒരു പ്രാന്തനാണ്..”

വിഷ്ണു മറുപടിയായി അതാണ് പറഞ്ഞത്..

അവൾ അത്‌ പ്രതീക്ഷിച്ചിരുന്നു..

“എനിക്ക് അവനെ ഒന്ന് കാണണം..”

വൈഷ്ണവി അത്‌ പറഞ്ഞപ്പോൾ വിഷ്ണു ചിരിച്ചു..

“അതെനിക്ക് ഇഷ്ടപ്പെട്ടു.. എന്നാൽ പോവാം അല്ലെ..?”

അവൻ വാവയെ ജാനുവമ്മയുടെ അടുത്ത് കൊടുത്ത് അവന്റെ ബൈക്കിൽ കയറി..

അവൾ വേഗം ചെന്നു ബൈക്കിന്റെ പുറകിൽ കയറി ഇരുന്നു..

അത്‌ ഗേറ്റ് കടന്ന് കുതിച്ചു പാഞ്ഞു..

വണ്ടി കുറച്ചു ദൂരം ഓടിയ ശേഷം ഒരു മണ്ണിട്ട വഴിയിൽ എത്തി..

അവിടെ നിന്നും അല്പം കൂടെ മുൻപോട്ട്.. മെല്ലെയാണ് വിഷ്ണു ബൈക്ക് ഓടിച്ചത്..

അല്പം മുൻപോട്ട് പോയപ്പോൾ ഒരു ഇരു നിലയുള്ള പഴയ വീട് മുൻപിൽ കണ്ടു..

വിഷ്ണു വണ്ടി അവിടെ നിർത്തി..

“ചെന്നോളൂ.. കണ്ടിട്ട് വാ..”

അവൻ വൈഷ്ണവിയോട് പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് നോക്കി മുൻപോട്ട് നടന്നു..

വാതിൽ തുറന്ന് കിടന്നിരുന്നു.. അതിൽ കൂടെ അകത്തേക്ക് കയറിയപ്പോൾ ഒരു കോവണി മുകളിലേക്കും വേറെ ഒരു വഴി നേരെയും..

ഏതിലേക്ക് പോകണം എന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ്‌ ഒരു ചിരി കേട്ടത്..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com