വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1441

Views : 210978

പിറ്റേന്ന് അവർ ഭദ്രയുടെ വീട്ടിലേക്ക് പോയി..

അവളുടെ പപ്പയും അമ്മയും ഇപ്പോൾ ദുബൈയിൽ ആണ്‌.

ഇവൾ ഒറ്റക്ക് ആണ്‌ ഈ ഒരു വീട്ടിൽ..

ഒപ്പം ജോലിക്കാരികളും..

ഭക്ഷണം ഒക്കെ കഴിച്ചു അവർ ഗാർഡനിൽ ഇരിക്കുകയായിരുന്നു.. ഭദ്രക്കും വളരെ വലിയ ഒരു ഗാർഡൻ ഉണ്ടായിരുന്നു.

പൂക്കളുടെ കൂട്ടുകാരിയാണ് അവൾ..

“ഭദ്ര.. നിനക്ക് ഒരാളെ കണ്ടെത്തണ്ട സമയം കഴിഞ്ഞു കേട്ടോ..”

വിഷ്ണു തമാശ രൂപേണ ആണ് അത് പറഞ്ഞത് എങ്കിലും അവൻ അല്പം കാര്യത്തോടെ ആണ്‌ അത്‌ പറഞ്ഞതും..

“ശരിയാ ഡാ.. ശരിക്കും നീ ഇങ്ങനെ ഒറ്റക്ക് ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം ആവുന്നുണ്ട്..”

വൈഷ്ണവിയും വിഷമത്തോടെയാണ് അത്‌ പറഞ്ഞത്..

“ഞാൻ ഓക്കേ ആണല്ലോ.. എന്തിനാ നിങ്ങൾ വിഷമിക്കുന്നത്..? ഇവൾ ഇല്ലേ എനിക്ക്..?”

ഭദ്ര മടിയിൽ ഉണ്ടായിരുന്ന വാവയെ കൊഞ്ചിച്ചു കൊണ്ടാണ് അത്‌ ചോദിച്ചത്..

“അവൾ മാത്രമല്ല ഞങ്ങളും ഉണ്ട്.. പക്ഷെ..”

“ഒരു പക്ഷെയും വേണ്ട..”

അവൾ ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഉള്ള ഭാവം അവർക്ക് മനസിലായില്ല..

ഭദ്ര വാവയെ വൈഷ്ണവിക്ക് കൊടുത്ത് എഴുന്നേറ്റ് അവളുടെ ഗാർഡനിലേക്ക് നടന്നു..

ഒരു പനിനീർ റോസ്‌ പൂത്തു നിൽക്കുന്നുണ്ടായിരുന്നു..

അവൾ അവിടെ ഇരുന്നു അതിൽ ഒന്ന് ചുംബിച്ചു..

അവളുടെ ചൂട് കണ്ണുനീർ ആ പൂവിൽ വീണു ചിതറി..

അത് കാത്തിരുന്നത് പോലെ ആ പൂവ് ആ കണ്ണുനീരിനെ സ്വീകരിച്ചു.

അവൾ പെട്ടെന്ന് കണ്ണ് തുടച്ചു..

സ്വതവേ ഉള്ള പുഞ്ചിരി മുഖത്ത് വന്നു..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com