വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1439

Views : 208981

പതർച്ച മറച്ചു പിടിച്ച ശിവ അവളുടെ അടുത്ത് ചെന്നു വീണ്ടും പറഞ്ഞു.. വൈഷ്ണവി അവിടെ നിന്നും ഇറങ്ങി വരാൻ വേണ്ടി തിരിഞ്ഞു..

ആൾക്കാരെ കടന്ന് മുൻപോട്ട് ചെന്ന വിഷ്ണുവിൽ ആണ്‌ വൈഷ്ണവിയുടെ കണ്ണുകൾ ഉടക്കിയത്.

പെട്ടെന്ന് അവളുടെ മുഖത്ത് അതിശയം വന്നു.. പിന്നെ മുഖം ഒന്ന് തെളിഞ്ഞു.. ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

വിഷ്ണു നേരെ സ്റ്റേജിൽ കയറിചെന്നു.

“വാടീ ഇവിടെ..”

അതും പറഞ്ഞു അവൻ അവളുടെ കൈ പിടിച്ചു വലിച്ചപ്പോൾ അവൾ അവന്റെ അടുത്തേക്ക് നീങ്ങി വന്നു..

“വാട്ട്സ് ഗോയിങ് ഓൺ..? ഹു തെ ഹെൽ ഈസ്‌ ദിസ്‌..? വൈഷ്ണവി.. കം ഹിയർ..”

ശിവ ദേഷ്യത്തോടെ അടുത്ത് വന്നപ്പോൾ വിഷ്ണു തിരിഞ്ഞു നിന്നു.

“ഞാൻ താലി കെട്ടിയ പെണ്ണാടാ ഇവൾ.. എന്റെ പെണ്ണ്… നിർത്തിക്കോ നിന്റെ തേർഡ് റേറ്റ് ഡ്രാമ.. ഇനി ഒരു വാക്ക് നിന്റെ വായിൽ നിന്നും വീണാൽ..!”

ഉറച്ച സ്വരത്തിൽ അത് പറഞ്ഞു അവൻ വൈഷ്ണവിയെ ഒന്ന് നോക്കി.

പകച്ചു നിൽക്കുകയാണ് അവൾ..

അവൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു പടികൾ ഇറങ്ങിയപ്പോൾ അവളും പുറകെ ചെന്നു.

എന്താ നടന്നത് എന്നറിയാതെ നിന്ന ആളുകൾക്കിടയിൽ നിന്നും അവൻ അവളെയും കൊണ്ട് പുറത്തേക്ക് വന്നു.

“വിഷ്ണു..? എന്താ ഇത്..?”

“മിണ്ടരുത്..”

അവൾ ചോദിച്ചതിന് അവൻ അതാണ് മറുപടി കൊടുത്തത്..

അവളുടെ വണ്ടിയുടെ അടുത്തെത്തി..

“കീ താ..”

അവൻ കൈ നീട്ടിയപ്പോൾ അവൾ കീ അവന്റെ കൈയിൽ കൊടുത്തു..

അവൻ വണ്ടി ലോക്ക് ഒഴിവാക്കി അവളെ പിടിച്ചു മുൻപിൽ കയറ്റി സീറ്റ് ബെൽറ്റ്‌ ഇട്ടു കൊടുത്ത് ഡോർ അടച്ചു.

അതിന് ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി..

“വിഷ്ണു…! പതുക്കെ..!”

പെട്ടെന്ന് തിരക്കിനിടയിലൂടെ മുരളിച്ചയോടെ മുൻപോട്ട് കുതിച്ച വണ്ടിയിൽ ഇരുന്നു വൈഷ്ണവി ഒച്ചയിട്ടു..

Recent Stories

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി 🤔🤔🤔

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. 🇨‌🇦‌🇸‌🇦‌🇳‌🇴‌🇻‌🇦‌ 🎭

    💙💙💙…

    വായിച്ചിട്ടില്ല ബ്രോ 😅.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും 🥳🥳.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories 💙💙💙

  10. ആദിയോഗി

    Nice mahn .othiri ishttaayitto💝🤗

  11. 😢😢😢 വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു👌
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് 🙏🏻.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് 😊
    LOVE YOU BRO😍
    ALL THE VERY BEST 👍
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com