വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1452

വിഷ്ണു നടന്നു ബൈക്കിന്റെ അടുത്ത് എത്തിയപ്പോൾ നേരത്തെ കണ്ടതുപോലെ ഒരു പെണ്ണ് അവന് ഒരു ജാക്കറ്റ് കൊണ്ടുവന്നു കൊടുത്തു..

അവൻ അത്‌ ആ കീറിയ ഷർട്ടിന്റെ മുകളിൽ കൂടെ ധരിച്ചു..

“എല്ലായിടത്തും പെണ്ണുങ്ങൾ ആണല്ലോ.. വിഷ്ണു അല്ല കൃഷ്ണൻ എന്നായിരുന്നു പേര് വേണ്ടത്..”

വൈഷ്ണവി മെല്ലെ സ്വയം പറഞ്ഞു..

അവൻ അത്‌ കേട്ടത്പോലെ ഒന്ന് ചിരിച്ചു..

അതിനുശേഷം ബൈക്കിൽ കയറി അവളെ നോക്കിയപ്പോൾ അവളും പുറകെ കയറി..

ബൈക്ക് മുൻപോട്ട് നീങ്ങി..

“സത്യം പറ.. നീയിനി വല്ല ഗാങ് ലീഡറും ആണോ..? ഈ സിനിമയിൽ ഒക്കെ കാണും പോലെ..?”

വൈഷ്ണവി അത്‌ ചോദിച്ചപ്പോൾ വിഷ്ണു ചിരിച്ചു..

അവൻ ബൈക്ക് ഒരു അരുവിയുടെ അടുത്ത് നിർത്തി..

“വാ..”

അവൻ ഇറങ്ങി ഒരു കൊച്ചു പാറയിൽ കയറി അവളെയും കൈ പിടിച്ചു കയറ്റി..

അവർ അവിടെ ഇരുന്നു..

“ഇനി പറ.. നിനക്ക് എന്താ അറിയേണ്ടത്.?”

അവൻ ചോദിച്ചപ്പോൾ വൈഷ്ണവി അവന്റെ തോളിൽ തല വച്ചു ഇരുന്നു..

“എനിക്കൊന്നും അറിയണ്ട.. വിഷ്ണു എന്റെയാ.. എന്നാലും എനിക്ക് ആ പഴയ വിഷ്ണുവിനെയാ കൂടുതൽ ഇഷ്ടം..”

അവൾ പറഞ്ഞത് കേട്ടപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു.

“നീ കരുതും പോലെ ഞാൻ ഗാങ്സ്റ്ററോ കൊള്ളക്കാരനോ ഒന്നും അല്ലാ..”

അവൻ ഇനി എന്താണ് പറയാൻ പോകുന്നത് എന്നറിയാൻ വൈഷ്ണവി അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു..

“പിന്നെ..?”

അവൾ അറിയാനുള്ള ആവേശത്തിൽ ചോദിച്ചു..

“നീ സെവൻ എന്ന് കേട്ടിട്ടുണ്ടോ..?”

അവൾക്ക് പെട്ടെന്ന് അവന്റെ ടാറ്റൂ ഓർമ വന്നു..

അപ്പോൾ അവൾ ചിന്തിച്ചത് തന്നെ.

“പ്രൈവറ്റ് സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റിഗെഷൻ അല്ലെ..? മുഴുവൻ ലേഡീസ് ടീം ഉള്ള കമ്പനി.? അതല്ലേ സെവൻ..?”

അവൾ ആകാംഷയോടെ ചോദിച്ചു..

“യെസ്..”

“അതുമായി എന്താ ബന്ധം..?”

“എന്തായിരിക്കും ബന്ധം..?”

അവൻ തിരിച്ചു ചോദിച്ചു..

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    വായിച്ചിട്ടില്ല ബ്രോ ?.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories ???

  10. ആദിയോഗി

    Nice mahn .othiri ishttaayitto??

  11. ??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
    LOVE YOU BRO?
    ALL THE VERY BEST ?
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.