രുധിരാഖ്യം -12 [ചെമ്പരത്തി] 345

ഇലകൾ കോർത്ത് കെട്ടി നിറഞ്ഞു നിന്നിരുന്ന വൻമരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയുടെ ചുവടുകൾ തമ്മിൽ ഏറെ ദൂരം ഉണ്ടായിരുന്നു.!! അവയ്ക്ക് അടിയിൽ ഒന്നും ചെറുകാടുകൾ പോലും ഉണ്ടായിരുന്നില്ല. അവയെല്ലാം ആരോ വെട്ടിത്തെളിച്ചെന്ന പോലെ ശൂന്യമായിരുന്നു. അതുകൊണ്ടുതന്നെ വെളിച്ചം ഉണ്ടെങ്കിൽ  ആ കാടിനുള്ളിലൂടെ ദൂരക്കാഴ്ച കിട്ടുമായിരുന്നു.!

നദിയിൽ നിന്നും കരയിലേക്ക് കയറിയ അവൻ അരണ്ട വെളിച്ചത്തിൽ അവിടമെങ്ങും വീക്ഷിച്ചുകൊണ്ട് വനത്തിനുള്ളിലേക്ക് കയറി. ചുറ്റും നോക്കിക്കൊണ്ട് അവൻ അടിവച്ചടിവച്ച് ആ കുന്നിന്റെ മുകൾവശം ലക്ഷ്യമാക്കി നടന്നു തുടങ്ങി.

പക്ഷേ അവനെ തന്നെ ലക്ഷ്യമിട്ട് മരത്തിന് മുകളിൽ ഉണ്ടായിരുന്ന ചോരകണ്ണുകളെ അവൻ കണ്ടിരുന്നില്ല.

അവൻ ആ കുന്നിന്റെ പാതിയോളം കയറിയതോടെ അവന് കുറച്ച് പിന്നിലായി മരങ്ങൾക്ക് മുകളിൽ ചെറിയ ചലനങ്ങൾ ഉണ്ടായി തുടങ്ങി.!! അവയെല്ലാം  മരത്തിലൂടെ പിടിച്ചു പിടിച്ചു പതിയെ താഴേക്ക് ഇറങ്ങി വന്നു. നേരത്തെ ഏഥനെ കൈയിൽ തൂക്കിപ്പിടിച്ച് എടുത്തത് പോലെയുള്ള പതിനേഴോളം അതീവ വലുപ്പമേറിയ ജീവികൾ.!!! അവ തങ്ങളുടെ നെറ്റിയിലെ മൂന്നാമത്തെ കണ്ണുതുറന്ന് അവനെത്തന്നെ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് അവന്റെ പിന്നാലെ നടന്നു. അവ പതിയെ ഏഥനെ നടുവിൽ ആക്കി, അവന് ചുറ്റും ഒരു വൃത്താകൃതിയിൽ പതിയെ പതിയെ അവനോട് അടുത്തുകൊണ്ടിരുന്നു.! വേട്ടക്കാരൻ നെയ്ത കെണി..!!!!!!!

എന്തോ ഒരു അപകടം മണത്ത അവൻ ഇടയ്ക്കൊക്കെ വെട്ടിത്തിരിഞ്ഞു ചുറ്റും നോക്കുമെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അവിടെ കൂടുതൽ നേരം നിൽക്കുന്നത് ആപത്ത് ആണെന്ന് മനസ്സിലാക്കിയ അവൻ  തന്നെക്കൊണ്ട് കഴിയും പോലെ

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????

  8. ❤❤❤❤❤

  9. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.