മിന്നലിന്റെ ശക്തിയും കുറഞ്ഞു കുറഞ്ഞു വന്നു.
അവസാനം ആ മുറിവ് പൂർണമായും ഉണങ്ങിയതോടെ, അവളുടെ ശരീരത്തിന്റെ വിറയൽ അവസാനിപ്പിച്ചുകൊണ്ട് ആ മിന്നൽ തിരികെ മാവികയുടെ ശരീരത്തിലേക്ക് തന്നെ ഒതുങ്ങി.
ഒന്ന് ശരീരം കുഴഞ്ഞുപോയ ഇന്ദു തന്റെ കാൽമുട്ട് മടങ്ങി മാവിക കിടക്കുന്നതിന് അടുത്ത് കുളപ്പടവിലേക്ക് ഇരുന്നു പോയി.
വീണ്ടും രുധിരാഖ്യത്തിന്റെ പ്രകാശം നിലച്ചു. അതോടെ മാവികയുടെ ശരീരത്തിൽ ഉണ്ടായിരുന്ന നിറം മാറ്റവും അപ്രത്യക്ഷമായി.
വീണ്ടും രുധിരാഖ്യം അതിന്റെ തനതായ നിറത്തിൽ,ചുവപ്പ് നിറത്തിൽ തന്നെ പ്രകാശിക്കുവാൻ തുടങ്ങി.പക്ഷേ അതിന് തീരെ തെളിച്ചം ഉണ്ടായിരുന്നില്ല.!! തീർത്തും മങ്ങിയിരുന്നു.! പക്ഷേ അതിനൊപ്പം തന്നെ അത്രനേരം മങ്ങി പോയിരുന്ന ഇന്ദ്രനീലവും പ്രകാശിക്കുവാൻ തുടങ്ങി.
തല കുനിച്ച് മുട്ടുകുത്തി നിന്നിരുന്ന ഇന്ദു, മാവികയുടെ വാൽച്ചിറകിന്റെ തുമ്പ് പതിയെ വിറയ്ക്കാൻ തുടങ്ങുന്നത് കണ്ട് ഞെട്ടി തലയുയർത്തി അവളെ ആകമാനം നോക്കി. മാവികയുടെ ശരീരത്തിലൂടെ പതിയെ ഒരു വിറയൽ കടന്നുപോകുന്നു.!!
പെട്ടെന്ന് ഇന്ദുവിനെ ഞെട്ടിച്ചുകൊണ്ട് മാവിക അതിശക്തമായി ശ്വാസം ഏങ്ങി വലിച്ച് ഞെട്ടി കണ്ണ് തുറന്നു.! അവളുടെ കണ്ണുകൾ വല്ലാതെ മിഴിഞ്ഞിരുന്നു.!
ഒരു പിടച്ചിലോടെ എഴുന്നേറ്റിരുന്ന മാവിക ഇരുകൈകളും പിന്നിൽ കുത്തി ഉറക്കെ ചുമച്ചു. ഓരോ വട്ടം ചുമയ്ക്കുമ്പോഴും കറുത്ത നിറത്തിലുള്ള രക്തം അവളുടെ വായിൽ നിന്ന് പുറത്തേക്ക് തെറിച്ചു. രക്തം വീണ് അവളുടെ ശരീരവും കറുത്ത നിറമായി.
എന്തുചെയ്യണമെന്നറിയാതെ ഇന്ദുവും അവരെ ഇരുവരെയും ഭീതിയോടെ നോക്കിനിന്ന മറ്റുള്ളവരും ആകെ പകച്ചു.
കുറേ ഏറെനേരം വല്ലാതെ
നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല
ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ
കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ
അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക
മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]
സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????
❤❤❤❤❤
❤️❤️❤️