ചുറ്റോടുചുറ്റും നിന്ന് നാലിൽ ഒന്ന് ഭാഗത്തോളം ഇതളുകൾ വിടർന്നവളുടെ ശരീരത്തിലേക്ക് അലിഞ്ഞുചേർന്നു.!!
ഇന്ദുവിനെയും കൂടെ നിന്നവരെയും അമ്പരപ്പിച്ചുകൊണ്ട് മാവികയുടെ മുറിവുകൾ പതിയെ മാഞ്ഞുപോയി.!!! ഇടിമിന്നലേറ്റ് കറുത്ത കരുവാളിച്ച ഭാഗങ്ങൾ എല്ലാം പഴയതിലും നിറം കൈവരിച്ചു.!! അവളുടെ ശരീരത്തിന് സാധാരണ ഉണ്ടായിരുന്നതിലും അധികം തിളക്കവും കാന്തിയും സ്വർണ്ണ നിറവും വർധിച്ചു..!
പൊടുന്നനെ ഇന്ദുവിനെ ആകെ ഞെട്ടിച്ചു കൊണ്ട് രുധിരാഖ്യത്തിന്റെ വെളിച്ചം അണഞ്ഞ് അത് കറുത്ത നിറത്തിലേക്ക് മാറി.!!
വീണ്ടും ഇന്ദുവിനെ അമ്പരപ്പിന്റെ കൊടുമുടിയിലേക്ക് എത്തിച്ചു കൊണ്ട് രുധിരാഖ്യം വീണ്ടും ജ്വലിക്കാൻ തുടങ്ങി. പക്ഷേ ഇത്തവണ ഇതിന്റെ നിറം ചുവപ്പ് കലർന്ന പർപ്പിൾ ആയിരുന്നു!!
വീണ്ടും അതിൽനിന്ന് നേരത്തെ ഉണ്ടായത് പോലെയുള്ള ചെറു മിന്നൽ പിണറുകൾ പുറപ്പെടുവാൻ തുടങ്ങി..!!!
പക്ഷേ അവയിൽ ഒന്നു പോലും പുറത്തേക്ക് പടർന്നു പിടിക്കാതെ എല്ലാം മാവികയുടെ ശരീരത്തിലേക്ക് തന്നെ ആണ് ഒതുങ്ങിയത്.!
ഏതാനും സമയത്തിനുള്ളിൽ മാവികയുടെ ശരീരത്തിന്റെ നിറവും രുധിരാഖ്യത്തിന്റെ നിറത്തിന് സമമായി മാറി. മുഴുവനായും നിറം മാറിയതോടെ മിന്നൽ പിണറുകൾ അവളുടെ ശരീരത്തിൽ നിന്ന് പുറത്തേക്ക് ഒഴുകാൻ തുടങ്ങി. തന്റെ കാലുകൾ നീട്ടി പുറത്തേക്ക് ചാടിയ മിന്നൽ പിണറുകളിൽ ഒന്ന് ഇന്ദുവിന്റെ കാൽവിരലിലേക്ക് ചാടി പിടിച്ചു. അതിശക്തമായ ഒരു വിറയൽ അവൾക്ക് സമ്മാനിച്ചുകൊണ്ട് അത് അവളുടെ ശരീരത്തിലൂടെ പടർന്നു കയറി.
അവളുടെ തലയ്ക്ക് പിന്നിൽ ഉണ്ടായ മുറിവ് ഉണങ്ങുന്നതിനനുസരിച്ച്
നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല
ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ
കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ
അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക
മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]
സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????
❤❤❤❤❤
❤️❤️❤️