രുധിരാഖ്യം -12 [ചെമ്പരത്തി] 346

മുഴങ്ങി. ഗിരീഷും ഗൗരിയും രേവതിയമ്മയും ഒരു പകപ്പോടെ ഓടി മാറി. ഗൗരിയിൽ അമ്പരപ്പായിരുന്നുവെങ്കിൽ രേവതിയമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അടുത്ത നിമിഷം എല്ലാവരെയും ഒരുപക്ഷേ മാവികയെ പോലും ഞെട്ടിച്ചുകൊണ്ട് ഇന്ദു മിന്നൽ പോലെ മുകളിലേക്ക് പറന്നുയർന്ന് ആകാശത്ത് മറഞ്ഞു.!!

” അവളോ ഏഥനോ വിചാരിക്കുന്നത് പോലെ എളുപ്പമല്ല കാര്യങ്ങൾ… എന്റെ രാജ്യത്ത് ഞാനും അവിടെയുള്ള മറ്റുള്ളവരെപ്പോലെ ഒരു സാധാരണക്കാരി മാത്രമാണ്… ഞങ്ങളിലും ഇരട്ടി കരുത്തേറിയവർ ആണ് ഞങ്ങളുടെ രാജ്യം കീഴടക്കിയത്…. അവരോട് എതിരിട്ട് ജയിക്കുന്നത് തീരെ എളുപ്പമല്ല… കാര്യങ്ങൾ അറിയാത്തതിന്റെ ആവേശമാണ് ഇന്ദു കാണിക്കുന്നത്…. അനുഭവങ്ങൾ നേരിട്ടാകുമ്പോൾ പക്വതയും താനെ വന്നുകൊള്ളും പിന്മാറാൻ പഠിച്ചു കൊള്ളും…. ”

വളരെ മൃദുവായി ഗിരീഷിന്റെ കൈത്തണ്ടയിൽ പിടിച്ചിട്ട് അവൾ പതിയെ പറഞ്ഞു.

” അപ്പോൾ രുധിരാഖ്യം…..അത് കിട്ടിയാൽ….. ”

മാവികയെ നോക്കി ഒന്ന് വിക്കിയ ഗിരീഷ് പൂർത്തിയാക്കാതെ നിർത്തി.

“ശരിയാണ്….രുധിരാഖ്യം ഉണ്ടെങ്കിൽ അസാമാന്യമായ ശക്തികൾ കിട്ടും…. എന്തിനെയും കീഴടക്കാൻ ഉള്ള ശക്തി….!!ഏത് വലിയ ശത്രുവിനെയും ആക്രമിക്കാം കീഴടക്കാം…… ചിന്തിക്കുന്നത് എന്തും നടപ്പിലാക്കാം… പക്ഷേ ഏഥന് രുധിരാഖ്യത്തെ കുറിച്ച് കൂടുതലൊന്നും അറിയില്ല…. എനിക്കും അവനെപ്പോലെ തന്നെ കേട്ടറിവ് മാത്രമേയുള്ളൂ….. എന്നാലും ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്….അതിന്റെ യഥാർത്ഥ അവകാശിക്ക് അല്ലാതെ രുധിരാഖ്യം തന്റെ മുഴുവൻ ശക്തിയും കൊടുക്കില്ല…. അല്ലെങ്കിൽ ആ വ്യക്തിയിൽ അല്ലാതെ രുധിരാഖ്യത്തിന് തന്റെ മുഴുവൻ ശക്തിയും എടുക്കാൻ കഴിയില്ല…”

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????

  8. ❤❤❤❤❤

  9. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.