രുധിരാഖ്യം -12 [ചെമ്പരത്തി] 345

വീണ്ടും വീണ്ടും അതിനു വേണ്ടി ശ്രമിച്ചുവെങ്കിലും പിന്നെയും പരാജയം മാത്രമായിരുന്നു ഫലം.

സ്വയം അറിയാതെ ഉഗ്ര കോപം മനസ്സിലേക്ക് എത്തിയ മാവിക ചുവന്ന കണ്ണുകളോടെ വീണ്ടും ഏഥൻ എവിടെയെന്ന് കണ്ടെത്തുവാൻ ശ്രമിച്ചു. എന്നാൽ ഇത്തവണയും ആ ദൃശ്യം അല്പം പോലും മുൻപോട്ടേക്ക് കാണാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കടുത്ത താക്കീതിന്റെ ഈണത്തിൽ ഉള്ള അതിശക്തമായ ഒരു മൂളൽ അവളുടെ ചെവിയിലേക്ക് ഇരമ്പിക്കയറി.!!

“ആാാാാ……… ഹ്ഹ്ഹ്ഹ്ഹ്…”

ഇരു ചെവികളും പൊത്തിപ്പിടിച്ച് അലറിക്കൊണ്ട് മാവിക മുട്ടുകുത്തി മണ്ണിലേക്ക് വീണു. കൈകൾ മാറ്റി നോക്കിയ അവളുടെ ഇരു ചെവിയിലൂടെയും മൂക്കിലൂടെയും  കൊഴുത്ത രക്തം പുറത്തേക്ക് ഒഴുകി.!!

ഒന്ന് ഞെട്ടിയെങ്കിലും ഓടി അടുത്തേക്ക് എത്തിയ ഇന്ദു മാവികയെ താങ്ങി അവൾ ഇന്ദുവിന്റെ ശരീരത്തിലേക്ക് കുഴഞ്ഞെന്നവണ്ണം ചാരികിടന്നു.

” എന്നെക്കൊണ്ട് പറ്റുന്നില്ല…ഏഥൻ…. അവൻ എവിടെയെന്ന് കണ്ടെത്താൻ….പക്ഷേ… പക്ഷെ അവൻ അപകടത്തിലാണ് എന്ന് എന്റെ മനസ്സ് പറയുന്നു…. ”

ആരെയും നോക്കാതെ തലകുനിച്ചാണ് മാവിക പറഞ്ഞത്. തന്നോട് ചേർന്നിരിക്കുന്ന മാവികയെ ഇന്ദു ഒന്ന് ഇറുകെ ചുറ്റിപ്പിടിച്ചു. അവളുടെ മിഴികളിൽ നിന്ന് വീണ ജലകണങ്ങൾ മാവികയുടെ സ്വർണ തലമുടിക്കുള്ളിൽ എവിടെയോ മറഞ്ഞു.

പക്ഷേ അൽപനേരം അങ്ങനെ ഇരുന്നതോടെ ഇന്ദുവിന്റെ കണ്ണുകളിലെ നീർക്കണങ്ങൾ വറ്റി. കണ്ണുകൾ പതിയെ തീഷ്ണമായി.

” അവൻ ഏഥൻ ആണ്…. മാവികയെ ഒട്ടൊന്ന് വിറപ്പിക്കുവാനും രുധിരാഖ്യം നേടിയെടുക്കുവാനും അവനു കഴിഞ്ഞെങ്കിൽ എല്ലാ തടസ്സങ്ങളെയും മറികടന്ന് അവൻ തിരികെയെത്തും…..

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????

  8. ❤❤❤❤❤

  9. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.