മാവികയുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട ഗിരീഷിലേക്ക് ഒരു ധൈര്യം പതിയെ പടർന്നു കയറി. അതോടെ അവന്റെ കൈ മാവികയുടെ കയ്യിൽ സാമാന്യം നന്നായി തന്നെ മുറുകി.
അതോടെ മാവിക തന്റെ മറുകയ്യും എടുത്ത് ഗിരീഷിന്റെ കൈക്ക് മുകളിലേക്ക് വച്ച് മുറുകെപ്പിടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും ഗിരീഷ് കൈവലിക്കാൻ പോയില്ല.
“പക്ഷേ.. അവൻ…ഏഥൻ എവിടെയാണെന്ന് അറിയാത്തതുകൊണ്ട്…… അവനെ നിങ്ങൾക്ക് രക്ഷിക്കാൻ സാധിക്കുമോ….??? ഞങ്ങളെ സംരക്ഷിക്കാൻ നോക്കിയതിനാൽ അവന്റെ പ്രാണൻ അപകടത്തിൽ ആവുന്നത്…… അത് എന്നെക്കൊണ്ട് താങ്ങാൻ പറ്റില്ല….”
അവന്റെ വാക്കുകൾ ചെവിയിലേക്ക് തറച്ചുകയറിയ ഇന്ദു ഒന്ന് കഠിനമായി ഞെട്ടിക്കൊണ്ട് ഗിരീഷിനെ നോക്കി. ഒരുപക്ഷേ ഏതാനും നേരത്തേക്കെങ്കിലും അവൾ അവനെ മറന്നു പോയതിന്റെ കുറ്റബോധത്താൽ ആയിരിക്കണം അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. മാവികയിലും അതേ നടുക്കം ഉണ്ടാകുന്നത് ഗിരീഷ് തെല്ലൊരു അത്ഭുതത്തോടെ കണ്ടു.
ഗിരീഷിന്റെ കൈത്തണ്ടയിൽ ഒന്ന് അമർത്തി ചുംബിച്ച ശേഷം എഴുന്നേറ്റുനിന്ന മാവിക തന്റെ കണ്ണുകൾ പൂട്ടി ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി ഇരുവശത്തേക്കും വിരിച്ചു പിടിച്ചു. അവളുടെ കിരീടത്തിൽ ഇരുന്ന രുധിരാഖ്യം ഒന്ന് വെട്ടിത്തിളങ്ങി. അവളുടെ കിരീടത്തിന്റെ ചിത്രപ്പണിയുള്ള അരികുകൾ ചുവന്ന നിറത്തിൽ ചുട്ടു പഴുത്തു.
അവളുടെ മനക്കണ്ണിൽ, തങ്ങൾ നിൽക്കുന്നിടം മുതൽ ചെമ്പാനദി ഉത്ഭവിക്കുന്ന തടാകം വരെയുള്ള ദൃശ്യങ്ങൾ അതിവേഗതയിൽ ഓടിമറഞ്ഞു. എന്നാൽ അതിനുശേഷം ഉള്ള ദൃശ്യങ്ങളിൽ വെറും ഇരുട്ട് മാത്രമായിരുന്നു അവളുടെ മനക്കണ്ണിൽ തെളിഞ്ഞത്.
പരാജയം രുചിച്ച മാവിക
നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല
ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ
കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ
അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക
മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]
സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????
❤❤❤❤❤
❤️❤️❤️