രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 287

Views : 37355

“ WELCOME TO MY DREAM PARADISE”

അതും പറഞ്ഞു അവൻ എല്ലാവരെയും നോക്കി ചിരിച്ചു , അവരെല്ലാം നോക്കി കാണുക ആയിരുന്നു , ആഡംബരത്തിന്റെ അപ്പുറം എന്തെങ്കിലും ഉണ്ടേൽ അത് വിളിക്കാൻ പറ്റും അത്രക്ക് കണ്ണഞ്ചിപ്പിക്കുന്നസൗകര്യങ്ങൾ ആണ് അവിടെ ഉള്ളത് , അവരുടെ ലഗേജ് എല്ലാം അവിടെ ജോലിക്ക് നിൽക്കുന്ന ജോസും ഭാര്യസാറയും അകത്തേക്ക് കൊണ്ട് വന്നു .

അച്ചു : മൂന്ന് നിലയിലും റൂമുകൾ ഉണ്ട് , ഫസ്റ്റ് ഫ്ലോറിൽ ലെഫ്റ്റിൽ ആണ് ഞങ്ങളുടെ റൂം സെറ്റ്ചെയ്തിരിക്കുന്നത് , വല്യമ്മക്കും ,അമ്മയ്ക്കും , ആന്റിക്കും ഗ്രൗണ്ട് ഫ്ലോറിലെ റൂം റെഡി ആക്കിയിട്ടുണ്ട് , നിങ്ങൾപെൺകുട്ടികൾ ഫസ്റ്റ് ഫ്ലോറിലെ റൈറ്റ് സൈഡിലെ റൂമുകൾ എടുത്തോ , ,,, അവൻ ചിരിയോടെ പറഞ്ഞു ,, ജോസും സാറയും അവർക്ക് ഉള്ള റൂമുകൾ കാണിച്ചു കൊടുത്തു , റൂമിൽ കേറി ബാഗ് വെച്ച് ഒന്ന് സെറ്റ് ആയതുംപെൺ പട മൊത്തം ചുറ്റി കാണാൻ ഇറങ്ങി , എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു , ഉളിൽ എല്ലാം കണ്ട ശേഷംപുറത്തേക്ക് ഇറങ്ങി ഗാർഡനിലും മറ്റും അവർ നടന്നു കണ്ടു , അച്ചു അങ്ങോട്ട് വന്നു അവരെ വിളിച്ചുകൊണ്ട്പുറകിലേക്ക് പോയി , അവിടെ ഒരു സൈഡിൽ വലിയൊരു കിളിക്കൂട് സെറ്റ് ചെയ്തിട്ടുണ്ട് അതിൽ പലതരംകാണാൻ രസമുള്ള കിളികൾ ഉണ്ടായിരുന്നു , അവർ അതൊക്കെ കണ്ടുകൊണ്ടിരിക്കെ ആണ് പുറകിൽ നിന്നുംഒരു മുരൾച്ച കേട്ടത് ,തിരിഞ്ഞു നോക്കിയ അവർ കണ്ടത് ഫുൾ ബ്ലാക്ക് ആയ രണ്ട് black rottweiler നായകളെആണ് , കണ്ടാൽ തന്നെ പേടി തോന്നുന്ന രണ്ടുപേരെ ,,, അച്ചു മുന്നോട്ട് വന്നു അവരുടെ തലയിൽ തലോടി ,

അച്ചു : പേടിക്കണ്ട നിങ്ങളെ ഐഡന്റിഫയ് ചെയ്യാൻ കൊണ്ടുവന്നതാ ,അവർ ഒരു വട്ടം ഐഡന്റിഫൈചെയ്താൽ പിന്നെ നിങ്ങളെ മറക്കില്ല വെൽ ട്രൈൻഡ് ആണ് , നിങ്ങൾക്ക് ഇവിടെ ഒക്കെ ചുറ്റി കറങ്ങികാണണമെങ്കിൽ ഇവരുടെ പെർമിഷൻ വേണം , ഇനി അങ്ങോട്ട് തോട്ടം ആണ് , പല പല കൃഷികൾ ഉണ്ട് , അവിടെ ഇവരുടേങ്കിലേ പോവാവു , ഇവിടെ വേറെയും കാവൽക്കാർ ഉണ്ട് , ഇവരേക്കാൾ അപകടകാരികൾ , അതുകൊണ്ട് നടന്ന് കാണുന്നതിനൊന്നും കുഴപ്പമില്ല ഞങ്ങൾ ആരേലും ഇല്ലേൽ ഇവന്മാർ ആരേലും വേണംഅല്ലെങ്കിൽ പണി കിട്ടും ,,, അച്ചു ഒരു ചിരിയോടെ പറഞ്ഞു ,, അവരും എല്ലാം മനസ്സിലാക്കി ചിരിയോടെ തലയാട്ടി,

ദേവൂട്ടി : അവരുടെ പേരെന്താ അച്ചുവേട്ട ,,

അച്ചു : ടോം & ജെറി ,,, അവൻ ഒരു ഇളിയോടെ പറഞ്ഞു ,,

ദേവൂട്ടി : ഹിഹി , നല്ല പേര് ,,,, അവൾ അതും പറഞ്ഞു ചിരിച്ചു ,ടോമും ജെറിയും അവരുടെ  അടുത്തു വന്നുഅവരെയെല്ലാം ഒന്ന് മണം പിടിച്ച ശേഷം ദേവുട്ടിയുടെ ഇടം വലം നിന്നു ,,

അച്ചു : ദേവൂട്ടി നിന്നെ നല്ലോം പിടിച്ചിട്ടുണ്ട് ,അവർക്ക് ഇഷ്ടമുള്ളവരെയാ അവർ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യാറ് ,,,

ദേവൂട്ടി : ഞാൻ സ്പെഷ്യൽ അല്ലെ , അപ്പോ എന്നെ എല്ലാവർക്കും ഇഷ്ടമാവും ,,

നിമിഷ : എന്ന എനിക്കും വേണം അച്ചുവേട്ട ഒന്നിനെ ,,, അവൻ കുശുമ്പോടെ പറഞ്ഞു ,,

അതുകേട്ടതും അച്ചു ചിരിയോടെ തോട്ടത്തിലേക്ക് നോക്കി ഉറക്കെ വിളിച്ചുഡോറ  അത് കേട്ടന്ന പോലെ ഒരുLabrador Retrieverഉം അതിന്റെ 5 കുട്ടികളും അങ്ങോട്ട് വന്നു , നല്ല ക്യൂട്ട് കുട്ടികൾ ആയിരുന്നു അവർ വന്നുഅച്ചുവിന് മുന്നിൽ നിന്നു വാലാട്ടി , അതിനെ കൊണ്ടും അവരെ ഐഡന്റിഫൈ ചെയ്യിച്ചു

അച്ചു : ഇവൾ ഡോറ , അവളുടെ കുട്ടികൾ ആണ് ഇത് , ഇവളെ നിങ്ങൾ കൂട്ടിക്കോ , ഫ്രണ്ട്‌ലി ആണ് , പാവം ,, അവൻ ചിരിയോടെ പറഞ്ഞതും അവർ ഡോറയെയും കുഞ്ഞുങ്ങളെയും എടുക്കാനും തൊടാനും ഒക്കെ തുടങ്ങി , അവൾ അതിനെല്ലാം നിന്ന് കൊടുക്കുകയും ചെയ്തു ,,

Recent Stories

The Author

PONMINS

17 Comments

  1. കർണ്ണൻ

    🫀🫀🫀🫀🫀🫀👌

  2. 🦋 നിതീഷേട്ടൻ 🦋

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    🔥🔥💕

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..💖💖💖💖💖💖💖💖💖💖💖

  12. Aiwaaaaa.. poli poli….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com